അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​ന് ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും
Tuesday, September 17, 2024 12:08 AM IST
മു​ണ്ട​ക്ക​യം: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​ന് ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും. ദേ​ശീ​യ​പാ​ത​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കും മു​ണ്ട​ക്ക​യ​ത്തി​നു​മി​ട​യി​ൽ ചോ​റ്റി നി​ർ​മ​ലാ​രം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ണ്ട​ക്ക​യം ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഓ​ട്ടോ​യി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. വ​ണ്ടി​പ്പ​രി​യാ​ർ സ്വ​ദേ​ശി​യാ​യ കൂ​ട​ത്തി​ൽ അ​ഭി​ജി​ത്ത് ഓ​ടി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ന​ടു​റോ​ഡി​ൽ കി​ട​ന്ന അ​ഭി​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും ത​യ​ാറാ​യി​ല്ല. ഈ ​സ​മ​യം പാ​ലാ-​മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​തു​വ​ഴി ക​ട​ന്നു​വ​ന്നു.

ക​ണ്ട​ക്ട​ർ കൂ​രോ​പ്പ​ട സ്വ​ദേ​ശി ആ​ലു​ങ്ക​ൽ പ​റ​മ്പി​ൽ ജ​യിം​സ് കു​ര്യ​ൻ, ഡ്രൈ​വ​ർ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി കു​തി​ര​കു​ള​ത്ത് കെ.​ബി. രാ​ജേ​ഷ് എ​ന്നി​വ​ർ ബ​സ് നി​ർ​ത്തി യു​വാ​വി​നെ റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്ക് മാ​റ്റി​ക്കി​ട​ത്തി. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ കൈ​കാ​ണി​ച്ചെ​ങ്കി​ലും ആ​രും നി​ർ​ത്തു​വാ​ൻ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ക​ണ്ട​ക്ട​റും ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് യു​വാ​വി​നെ ബ​സി​ൽ ക​യ​റ്റി മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കാ​നാ​യ​തോ​ടെ യു​വാ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ കാ​ണി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ന​ല്ല മ​ന​സി​ന് നാ​ടാ​കെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.