എ​ന്‍.​എം. ജോ​സ​ഫ് സം​ശു​ദ്ധ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പ്ര​തീ​കം: ഡോ. ​സി​റി​യ​ക് തോ​മ​സ്
Tuesday, September 17, 2024 12:08 AM IST
പാ​ലാ: ജ​ന​താ​ദ​ള്‍ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന പ്ര​ഫ. എ​ന്‍.​എം. ജോ​സ​ഫി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ജ​ന​താ​ദ​ള്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. പാ​ലാ ടോം​സ് ചേം​ബേ​ഴ്‌​സ് ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന സം​ശു​ദ്ധ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് എ​ന്‍.​എം. ജോ​സ​ഫെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​താ​ദ​ള്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, തോ​മ​സ് ക​ല്ലാ​ട​ന്‍, ബാ​ബു കെ. ​ജോ​ര്‍​ജ്, പി.​എം. ജോ​സ​ഫ്, ബെ​ന്നി മൈ​ലാ​ടൂ​ര്‍, സി​ബി തോ​ട്ടു​പു​റം, കെ.​എ​സ്. ര​മേ​ഷ് ബാ​ബു, ഡോ. ​തോ​മ​സ് സി. ​കാ​പ്പ​ന്‍, രാ​ജീ​വ് നെ​ല്ലി​ക്കു​ന്നേ​ല്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, പീ​റ്റ​ര്‍ പ​ന്ത​ലാ​നി, അ​ഡ്വ. വി.​എ​ല്‍. സെ​ബാ​സ്റ്റ്യ​ന്‍, സ​ജീ​വ് ക​റു​ക​യി​ല്‍, എ​സ്. വി​പി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​രു​ണാ​പു​രം സെ​ന്‍റ് തോ​മ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ‍ എ​ന്‍.​എം. ജോ​സ​ഫി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.