65 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം പി​ടി​കൂ​ടി
Tuesday, September 17, 2024 12:08 AM IST
ഈ​രാ​റ്റു​പേ​ട്ട: ബം​ഗ​ളൂ​രുവിൽ നി​ന്നെ​ത്തി​യ ഇ​ന്‍റ​ർ സ്റ്റേ​റ്റ് കോ​ൺ​ട്രാ​ക്‌​ട് കാ​ര്യേ​ജ് ബ​സി​ൽ​നി​ന്ന് 65 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.

എ​രു​മേ​ലി, കോ​ട്ട​യം, പാ​ലാ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​നി​യ ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പ​ണ​വു​മാ​യി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ എ​രു​മേ​ലി​യി​ൽ താ​മ​സി​ക്കു​ന്ന വ​രി​ശേ​രി മ​നോ​ജ് മ​ണി​യെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് പി​ടി​കൂ​ടി പാ​ലാ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. എ​രു​മേ​ലി സ്വ​ദേ​ശി ഷു​ക്കൂ​ർ എ​ന്ന ആ​ളി​ന് കൈ​മാ​റാ​നാ​ണ് പ​ണ​വു​മാ​യെ​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക​ട​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ക്സൈ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നീ​ഷ് സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ള്ള​പ്പ​ണം പി​ടി​കൂ​ടി​യ​ത്.

പാ​ലാ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പം ബ​സ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 42 ല​ക്ഷം രൂ​പ​യു​മാ​യി മ​നോ​ജ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ഡോ​ള​ർ കൈ​മാ​റി ല​ഭി​ച്ച പ​ണ​വു​മാ​യി എ​രു​മേ​ലി​യി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് ഇ​യാ​ൾ പാ​ലാ​യി​ൽ പി​ടി​യി​ലാ​യ​ത്. ബ​സി​ലെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 23 ല​ക്ഷം രൂ​പ പി​ന്നീ​ട് എ​രു​മേ​ലി എ​ക്സൈ​സ് പാ​ർ​ട്ടി വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പാ​ലാ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ഇ​ൻ​കം ടാ​ക്സ്, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കു വി​വ​രം കൈ​മാ​റി.