എ​​ൽ​​എ​​ആ​​ർ സ​​ന്ന്യാ​​സി​​നീ സ​​മൂ​​ഹം പ്ലാ​​റ്റി​​നം ജൂ​​ബി​​ലി നി​​റ​​വി​​ൽ
Tuesday, September 17, 2024 12:08 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: നി​​ർ​​ധ​​ന​​രി​​ലേ​​ക്കും നി​​രാ​​ലം​​ബ​​രി​​ലേ​​ക്കും ക്രി​​സ്തു​​വി​​ന്‍റെ സു​​വി​​ശേ​​ഷ​​മാ​​യി ജീ​​വി​​ത​​സാ​​ക്ഷ്യം സ​​മ്മാ​​നി​​ക്കു​​ന്ന എ​​ൽ​​എ​​ആ​​ർ (ലി​​റ്റി​​ൽ അ​​പ്പോ​​സ​​ൽ​​സ് ഓ​​ഫ് റി​​ഡം​​പ്ഷ​​ൻ) സ​​ന്ന്യാ സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് 19ന് ​​സ​​മാ​​പ​​നം. ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ കേ​​ര​​ള​​ത​​ല​​ത്തി​​ലു​​ള്ള സ​​മാ​​പ​​നം 19ന് ​​മ​​ണ്ണ​​യ്ക്ക​​നാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കും.

ഒ​​രു​​വ​​ർ​​ഷം നീ​​ണ്ടു​​നി​​ന്ന വി​​പു​​ല​​മാ​​യ ക​​ർ​​മ​​പ​​രി​​പാ​​ടി​​ക​​ൾ​​ക്കാ​​ണ് സ​​മാ​​പ​​ന​​മാ​​കു​​ന്ന​​ത്. ജൂ​​ബി​​ലി സ്മാ​​ര​​ക​​മാ​​യി സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത വെ​​ളി​​വാ​​ക്കു​​ന്ന ഒ​​ട്ടേ​​റെ പ​​രി​​പാ​​ടി​​ക​​ൾ ആ​​ത്മീ​​യ വ​​ള​​ർ​​ച്ച​​യ്‌​​ക്കൊ​​പ്പം ന​​ട​​പ്പി​​ലാ​​ക്കി​​യ​​താ​​യി മ​​ദ​​ർ​​സു​​പ്പീ​​രി​​യ​​ർ സി​​സ്റ്റ​​ർ മ​​രീ​​ന ചാ​​ക്കോ പ​​റ​​ഞ്ഞു.

ജൂ​​ബി​​ലി സ്മാ​​ര​​ക ഭ​​വ​​ന​​നി​​ർ​​മാ​​ണ​​സ​​ഹാ​​യ​​പ​​ദ്ധ​​തി അ​​ഞ്ച് കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് സ​​മ്മാ​​നി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ എ​​ൽ​​എ​​ആ​​ർ സ​​ന്ന്യാ​​സി​​നി​​മാ​​ർ ചേ​​ർ​​ന്ന് സ​​മ്പൂ​​ർ​​ണ ബൈ​​ബി​​ൾ പ​​ക​​ർ​​ത്തി​​യെ​​ഴു​​തി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് തി​​ള​​ക്ക​​മേ​​കി. അ​​ന്ന​​മാ​​യും വ​​സ്ത്ര​​മാ​​യും സാ​​ന്ത്വ​​ന​​മേ​​കി കൂ​​ടു​​ത​​ലാ​​ളു​​ക​​ളി​​ലേ​​ക്ക് ക​​ട​​ന്നെ​​ത്താ​​ൻ ദി​​വ്യ​​ര​​ക്ഷ​​യു​​ടെ ചെ​​റി​​യ പ്രേ​​ഷി​​ത​​ർ​​ക്ക് ക​​ഴി​​ഞ്ഞി​​രു​​ന്നു.
കേ​​ര​​ള​​ത്തി​​ൽ മ​​ണ്ണ​​യ്ക്ക​​നാ​​ട്, പാ​​ലാ, വാ​​ക്കാ​​ട്, വാ​​ഴ​​ത്തോ​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് എ​​ൽ​​എ​​ആ​​ർ ഭ​​വ​​ന​​ങ്ങ​​ളു​​ള്ള​​ത്. മ​​ണ്ണ​​യ്ക്ക​​നാ​​ട് ബ​​ധി​​ര വി​​ദ്യാ​​ല​​യം, പാ​​ലാ​​യി​​ൽ വ​​യോ​​ജ​​ന​​ഭ​​വ​​നം, വാ​​ഴ​​ത്തോ​​പ്പി​​ൽ ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യം എ​​ന്നി​​വ ഇ​​ട​​വ​​ക​​ക​​ളോ​​ട് ചേ​​ർ​​ന്നു​​നി​​ന്ന് ന​​ട​​ത്തു​​ന്നു​​ണ്ട്.

ഇ​​റ്റ​​ലി​​യി​​ലെ നേ​​പ്പി​​ൾ​​സ് പ്ര​​വി​​ശ്യ​​യി​​ലെ വി​​ഷാ​​നോ​​യി​​ൽ അ​​നാ​​ഥ​​ബാ​​ല്യ​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി 1949ൽ ​​ദൈ​​വ​​ദാ​​സ​​ൻ ഫാ. ​​അ​​ർ​​ത്തു​​റോ ദ് ​​ഒ​​ണോ​​ഫ്രി​​യോ, മ​​ദ​​ർ അ​​ന്ന വി​​ത്തി​​യെ​​ല്ലോ എ​​ന്നി​​വ​​ർ സ്ഥാ​​പി​​ച്ച എ​​ൽ​​എ​​ആ​​ർ ഇ​​ന്ന് ലോ​​ക​​ത്തി​​ലെ 12 രാ​​ജ്യ​​ങ്ങ​​ളി​​ൽ സു​​വി​​ശേ​​ഷ​​വേ​​ല ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​യി​​ൽ കേ​​ര​​ള​​ത്തി​​നു​​പു​​റ​​മേ ആ​​ന്ധ്ര, തെ​​ലു​​ങ്കാ​​ന, ഒ​​ഡി​​ഷ, പ​​ഞ്ചാ​​ബ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും എ​​ൽ​​എ​​ആ​​ർ സേ​​വ​​ന​​നി​​ര​​ത​​രാ​​ണ്.

ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി 19ന് ​​നാ​​ലി​​ന് മ​​ണ്ണ​​യ്ക്ക​​നാ​​ട് സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യ​​ർ​​പ്പി​​ക്കും. സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പാ​​ലാ രൂ​​പ​​ത മു​​ഖ്യ​​വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ഡോ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ഡോ. ​​ജോ​​സ​​ഫ് ക​​ണി​​യോ​​ടി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കൈ​​യെ​​ഴു​​ത്ത് മാ​​സി​​ക​​യു​​ടെ പ്ര​​കാ​​ശ​​ന​​വും മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. ചേ​​ർ​​പ്പു​​ങ്ക​​ൽ മാ​​ർ സ്ലീ​​വാ ന​​ഴ്‌​​സിം​​ഗ് കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ, വി​​കാ​​രി ഫാ. ​​സ്‌​​ക​​റി​​യ മ​​ല​​മാ​​ക്ക​​ൽ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബെ​​ൽ​​ജി ഇ​​മ്മാ​​നു​​വ​​ൽ, പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ​​ഫ് ജോ​​സ​​ഫ്, വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്രം ഹെ​​ഡ്മാ​​സ്റ്റ​​ർ വി​​ൽ​​സ​​ൺ കൂ​​ട​​ത്തു​​മു​​റി​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.