ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ല്‍ ആ​യി​രങ്ങളെ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ലേക്കു നയിച്ച മഹാ മിഷനറി: മാർ തറയിൽ
Tuesday, September 17, 2024 12:07 AM IST
ആ​​ര്‍​പ്പൂ​​ക്ക​​ര: വെ​​ല്ലു​​വി​​ളി​​ക​​ളെ അ​​തി​​ജീ​​വി​​ച്ച് ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളെ ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തി​​ലേ​​ക്കു മാ​​ന​​സാ​​ന്ത​​ര​​പ്പെ​​ടു​​ത്തി​​യ മ​​ഹാ മി​​ഷ​​ന​​റി​​യാ​​യി​​രു​​ന്നു ഫാ. ​​ജോ​​സ​​ഫ് മാ​​ലി​പ്പ​​റ​​മ്പി​​ല്‍ എ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത നി​​യു​​ക്ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. ഡി​​സി​​എം​​എ​​സ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​മ്പി​​ല്‍ 26-ാം ച​​ര​​മ​​വാ​​ര്‍​ഷി​​ക ആ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​ര്‍​പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പം ദേ​​വാ​​ല​​യ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന മ​​ധ്യേ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സു​​കു​​ട്ടി ഇ​​ട​​ത്തി​​ന​​കം കാ​​ര്‍​മി​​ക​​നാ​​യി​​രു​​ന്നു. പാ​​രീ​​ഷ് ഹാ​​ളി​​ല്‍ കൂ​​ടി​​യ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം കു​​ട​​മാ​​ളൂ​​ര്‍ ഫൊ​​റോ​​ന വി​​കാ​​രി റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജെ​​യിം​​സ് ഇ​​ല​​വ​​ങ്കു​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​ലൂ​​യി​​സ് വെ​​ള്ളാ​​നി​​ക്ക​​ല്‍, ഡി​​സി​​എം​​എ​​സ് മു​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി.​​സി. കു​​ഞ്ഞു​​കൊ​​ച്ച്, വി​​ന്‍​സെ​ന്‍റ് ആ​​ന്‍റ​ണി, ജ​​സ്റ്റി​​ന്‍ പി. ​​സ്റ്റീ​​ഫ​​ന്‍, വി​​നോ​​യ് ജോ​​ണ്‍, ലാ​​സ​​ര്‍ ജോ​​ണ്‍, ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്, ജോ​​യി മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.