പി.​എ​സ്. ര​ശ്മി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു
Monday, September 16, 2024 10:18 PM IST
ഈ​രാ​റ്റു​പേ​ട്ട: ജ​ന​യു​ഗം തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച പി.​എ​സ്. ര​ശ്മി (38)യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. തി​ട​നാ​ട് പു​തു​പ്പ​റ​മ്പി​ല്‍ പി.​എ​ന്‍. സു​കു​മാ​ര​ന്‍​നാ​യ​ർ-​ഇ​ന്ദി​രാ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: ദീ​പാ​പ്ര​സാ​ദ് (ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, ടൈം​സ് ഓ​ഫ് ഇ​ന്ത്യ).

സ​ഹോ​ദ​രി: പി.​എ​സ്. സു​സ്മി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​ഹ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ, പി.​സി. ജോ​ര്‍​ജ്, ജ​ന​യു​ഗം എ​ഡി​റ്റ​ര്‍ രാ​ജാ​ജി മാ​ത്യു തോ​മ​സ്, പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ എം.​വി. വി​നീ​ത, സു​രേ​ഷ് എ​ട​പ്പാ​ള്‍, കെ.​പി. റെ​ജി, കോ​ട്ട​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​ര്യ​ന്‍, സെ​ക്ര​ട്ട​റി ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു.