യു​​വ​​തി​​യു​​ടെ മോ​​ര്‍​ഫ് ചെ​​യ്ത ചി​​ത്രം സ​​മൂ​​ഹ​​മാ​​ധ്യ​​മം വഴി പ്ര​​ച​​രി​​പ്പി​​ച്ച​​യാ​​ള്‍ അ​​റ​​സ്റ്റി​​ല്‍
Friday, June 28, 2024 6:48 AM IST
കോ​​ട്ട​​യം: യു​​വ​​തി​​യു​​ടെ ഫോ​​ട്ടോ​​യും വീ​​ഡി​​യോ​​യും മോ​​ര്‍​ഫ് ചെ​​യ്ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ച്ച കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

നാ​​ട്ട​​കം പാ​​ക്കി​​ല്‍ പൂ​​വ​​ന്തു​​രു​​ത്ത് റെ​​യി​​ല്‍​വേ ഓ​​വ​​ര്‍ ബ്രി​​ഡ്ജ് ഭാ​​ഗ​​ത്ത് മ​​ഠ​​ത്തി​​ങ്ക​​ല്‍ എം. ​​സൂ​​ര​​ജ് രാ​​ജി (അ​​ച്ചു- 27) നെ​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ 2022 മു​​ത​​ല്‍ ത​​ന്‍റെ മൊ​​ബൈ​​ല്‍ ഫോ​​ണി​​ല്‍ പെ​​ണ്‍​കു​​ട്ടി​​യു​​ടെ ഫോ​​ട്ടോ​​യും വീ​​ഡി​​യോ​​യും പ​​ക​​ര്‍​ത്തി​​യ​​ശേ​​ഷം വ്യാ​​ജ അ​​ക്കൗ​​ണ്ട് വ​​ഴി മോ​​ര്‍​ഫ് ചെ​​യ്ത് ചി​​ത്ര​​ങ്ങ​​ള്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​വ​​ഴി പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​യു​​ടെ പ​​രാ​​തി​​യെ തു​​ട​​ര്‍​ന്ന് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു.