സ്കൂ​​ട്ട​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് പ​​ത്രം ഏ​​ജ​​ന്‍റി​​ന് പ​​രി​​ക്കേ​​റ്റു
Friday, June 28, 2024 6:48 AM IST
മൂ​​ലേ​​ടം: സ്കൂ​​ട്ട​​റും ബൈ​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് പ​​ത്രം ഏ​​ജ​​ന്‍റി​​ന് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. പ​​ന​​ച്ചി​​ക്കാ​​ട് പു​​ന്ന​​യ്ക്ക​​ൽ ന​​ടു​​പ്പ​​റ​​മ്പി​​ൽ ജോ​​ർ​​ജു​​കു​​ട്ടി​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ 8.45ന് ​​മ​​ണി​​പ്പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നു മൂ​​ലേ​​ട​​ത്തേ​​ക്ക് സ്കൂ​​ട്ട​​റി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്ന ജോ​​ർ​​ജു​​കു​​ട്ടി​​യെ എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്ക് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

റോ​​ഡി​​ൽ വീ​​ണു​​കി​​ട​​ന്ന ജോ​​ർ​​ജു​​കു​​ട്ടി​​യെ നാ​​ട്ടു​​കാ​​ർ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. കൈ​​ക്കും വാ​​രി​​യെ​​ല്ലി​​നും ത​​ല​​യ്ക്കും പ​​രി​​ക്കേ​​റ്റി​​ട്ടു​​ണ്ട്.