മ​രം മ​റി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണു
Wednesday, June 26, 2024 7:00 AM IST
ക​ടു​ത്തു​രു​ത്തി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​രം മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് വീ​ണു. ക​ടു​ത്തു​രു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മു​റ്റ​ത്തു​നി​ന്ന അ​ക്കേ​ഷ്യ​യാ​ണ് ഇ​ന്ന​ലെ വൈ​കുന്നേ​രം അ​ഞ്ചോ​ടെ ക​ടു​ത്തു​രു​ത്തി - പാ​ല​ക​ര റോ​ഡി​ല്‍നി​ന്ന് ത​ളി​യി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്കു വീ​ണ​ത്.

റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നും വ​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍അ​പ​ക​ടം ഒ​ഴി​വാ​യി. ക​ടു​ത്തു​രു​ത്തി ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മ​രം മു​റി​ച്ചുമാ​റ്റി. ഒ​രു മാ​സം മു​മ്പും വി​ല്ലേ​ജ് ഓ​ഫീ​സ് വ​ള​പ്പി​ലെ മ​രം മ​റി​ഞ്ഞ് വീ​ണി​രു​ന്നു.