തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍ഡി​​ല്‍ ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്രം വ​​രു​​ന്നു
Friday, June 28, 2024 6:48 AM IST
കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍ഡി​​ല്‍ ബ​​സ് കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്രം വ​​രു​​ന്നു. ഇ​​തോ​​ടെ യാ​​ത്ര​​ക്കാ​​രു​​ടെ ദു​​രി​​ത​​ത്തി​​ന് താ​​ത്കാ​​ലി​​ക ആ​​ശ്വാ​​സ​​മാ​​കും.

ഇ​​ന്ന​​ലെ ന​​ട​​ന്ന ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍സി​​ല്‍ യോ​​ഗ​​ത്തി​​ലാ​​ണ് പു​​തി​​യ ബ​​സ് കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്രം നി​​ര്‍മി​​ക്കു​​വാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യ​​ത്.

അ​​ച്ചാ​​യ​​ന്‍സ് ഗോ​​ള്‍ഡ് എ​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തി​​ലാ​​ണ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്രം നി​​ര്‍മി​​ക്കു​​ന്ന​​ത്.

വെ​​യി​​ല​​ത്തും മ​​ഴ​​യ​​ത്തും ബ​​സ് കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്ര​​മി​​ല്ലാ​​തെ യാ​​ത്ര​​ക്കാ​​ര്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന വാ​​ര്‍ത്ത ദീ​​പി​​ക നേ​​രത്തേ റി​​പ്പോ​​ര്‍ട്ട് ചെ​​യ്തി​​രു​​ന്നു.