ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയ ജോർജ് ജോസഫ് പൊടിപാറയ്ക്ക് മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സർക്കാരിനോടാവശ്യപ്പെട്ടു.
കുമാരനല്ലൂർ ഗാന്ധിനഗർ - മെഡിക്കൽ കോളജ് റോഡിലെ റൗണ്ടാനയ്ക്ക് ജോർജ് ജോസഫ് പൊടിപാറ റൗണ്ടെന്ന് നാമകരണം ചെയ്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ടോമി കല്ലാനി, അഡ്വ.പി.എ. സലീം, കുഞ്ഞ് ഇല്ലംപള്ളി, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, പി.യു. തോമസ് നവജീവൻ, സാബു മാത്യു, സിറിൾ പൊടിപാറ എന്നിവർ പ്രസംഗിച്ചു. കുടമാളൂർ പള്ളിയിൽ രാവിലെ അനുസ്മരണ ദിവ്യബലിയും നടന്നു.
പൊടിപാറ വികസന ശില്പി: ഫാ. ജയിംസ് മുല്ലശേരി
മാന്നാനം: അപ്പർ കുട്ടനാട് മേഖലകളുടെ പുരോഗതിക്ക് തുടക്കംകുറിച്ച വികസനശില്പിയാണ് ജോർജ് ജോസഫ് പൊടിപാറയെന്ന് മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പലും സിഎംഐ എജ്യൂക്കേഷൻ മാനേജരുമായ ഫാ. ജയിംസ് മുല്ലശേരി സിഎംഐ. അപ്പർ കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പൊടിപാറ അനുസ്മരണ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അജി കെ. ജോസ് അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ, കുഞ്ഞ് കളപ്പുര, ഡോ. കെ.എം. ബെന്നി , സിറിൾ ജി. പൊടിപാറ, വിനോദ് ചാമക്കാല, അഗസ്റ്റിൻ ജോസഫ്, തങ്കച്ചൻ പൊൻമാങ്കൽ, തോമസ് മാത്യു, ജോർജ് പൊൻമാങ്കൽ, മിനി റെജി പൊടിപാറ എന്നിവർ പ്രസംഗിച്ചു.