നൂറുമേനി സീസണ്‍-2 ഗ്രാന്‍റ് ഫിനാലെ ജൂലൈ 27ന്
Sunday, June 23, 2024 4:43 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ബൈ​​​ബി​​​ള്‍ അപ്പസ്ത​​​ലേ​​​റ്റി​​​ന്‍റെ​​​യും മാ​​​ക് ടി​​​വി​​​യു​​​ടെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തിയ നൂ​​​റു​​​മേ​​​നി സീ​​​സ​​​ണ്‍- 2 ബൈ​​​ബി​​​ള്‍ വ​​​ച​​​ന എ​​​ഴു​​​ത്തു മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 250 ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ല്‍നി​​​ന്ന് നാ​​​ൽ​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി നൂ​​​റു​​​മേ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ര്‍ജ് മാ​​​ന്തു​​​രു​​​ത്തി​​​ലും ചെ​​​യ​​​ര്‍മാ​​​ന്‍ സ​​​ണ്ണി തോ​​​മ​​​സ് ഇ​​​ടി​​​മ​​​ണ്ണി​​​ക്ക​​​ലും അ​​​റി​​​യി​​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 18 ഫൊ​​​റോ​​​ന​​​ക​​​ളെ അ​​​ഞ്ചു റീ​​​ജ​​​ണു​​​ക​​​ളാ​​​യി തി​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ ഫൊ​​​റോ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഗ്രാ​​​ന്‍റ് ഫി​​​നാ​​​ലെ മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് അ​​​ഞ്ചു കു​​​ടും​​​ബ​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മോ​​​ന്‍സി ആ​​​ന്‍റ​​​ണി ക​​​ണ്ട​​​ത്തി​​​ല്‍-​​​കു​​​ട്ട​​​നാ​​​ട് റീ​​​ജ​​​ണ്‍ (മാ​​​ര്‍ സ്ലീ​​​വ ഫൊ​​​റോ​​​ന ച​​​ര്‍ച്ച്, പ​​​ഴ​​​വ​​​ങ്ങാ​​​ടി), ടി.​​​ടി. ജോ​​​ണ്‍ കും​​​ഭം​​​വേ​​​ലി-​​​ച​​​ങ്ങ​​​നാ​​​ശേ​​​രി റീ​​​ജ​​​ണ്‍ (സെ​​​ന്‍റ് മേ​​​രീ​​​സ് ച​​​ര്‍ച്ച്, പാ​​​റേ​​​ല്‍), കെ.​​​കെ. തോ​​​മ​​​സ് കു​​​രി​​​ശും​​​മൂ​​​ട്ടി​​​ല്‍-​​​തെ​​​ക്ക​​​ന്‍ റീ​​​ജ​​​ണ്‍ (സെ​​​ന്‍റ് അ​​​ല്‍ഫോ​​​ന്‍സ ച​​​ര്‍ച്ച് പോ​​​ങ്ങും​​​മൂ​​​ട്), ഡോ. ​​​സി​​​ജു തോ​​​മ​​​സ് ജോ​​​ണ്‍, ഷാ​​​രോ​​​ണ്‍ കു​​​റ്റി​​​ക്കാ​​​ട്- കോ​​​ട്ട​​​യം റീ​​​ജ​​​ണ്‍, (സെ​​​ന്‍റ് മേ​​​രീ​​​സ് കു​​​ട​​​മാ​​​ളൂ​​​ര്‍), എ.​​​ടി. ജോ​​​ബ് ആ​​​റു​​​പ​​​റ-​​​നെ​​​ടും​​​കു​​​ന്നം റീ​​​ജ​​​ണ്‍ (സെ​​​ന്‍റ് ആ​​​ന്‍റ​​​ണീ​​​സ് ച​​​ര്‍ച്ച് കു​​​റു​​​മ്പ​​​നാ​​​ടം) എ​​​ന്നി​​​വ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ജൂ​​​ലൈ 26ന് ​​​എ​​​സ്ബി കോ​​​ള​​​ജ് കാ​​​വു​​​കാ​​​ട്ട് ഹാ​​​ളി​​​ല്‍ ഗ്രാ​​​ന്‍റ് ഫി​​​നാ​​​ലെ ഓ​​​ണ്‍ലൈ​​​ന്‍ മ​​​ത്സ​​​രം ന​​​ട​​​ത്തും. തു​​​ട​​​ര്‍ന്ന് 27ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് ഗ്രാ​​​ന്‍റ് ഫി​​​നാ​​​ലെ മെ​​​ഗാ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തും. ഇ​​​ട​​​വ​​​ക​​​ത​​​ലം മു​​​ത​​​ല്‍ അ​​​തി​​​രൂ​​​പ​​​താ​​​ത​​​ലം വ​​​രെ വി​​​ജ​​​യി​​​ക​​​ളാ​​​യ മൂ​​​വാ​​​യി​​​ര​​​ത്ത​​​ഞ്ഞൂ​​​റോ​​​ളം പേ​​​ര്‍ക്ക് സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.