ശാ​സ്‌​ത്രോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കു​ള്ള എ​ജ്യൂ​ക്കേ​ഷ​ന്‍ മി​നി​സ്റ്റേ​ഴ്‌​സ് ട്രോ​ഫി മേ​ളന​ഗ​രി​യി​ലെ​ത്തി
Friday, November 15, 2024 4:56 AM IST
ആല​പ്പു​ഴ: സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന ജി​ല്ല​യ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ എ​ജ്യൂ​ക്കേ​ഷ​ന്‍ മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി മേ​ള ന​ഗ​രി​യി​ലെ​ത്തി. ഇ​ത്ത​വ​ണ സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ലെ മ​ത്സ​രാ​ര്‍​ഥി കൂ​ടി​യാ​യ ക​റ്റാ​നം വെ​ട്ടി​ക്കോ​ട്ട് ന​ന്ദ​ന​ത്തി​ല്‍ അ​ഭി​ന​ന്ദു എ​സ്. ആ​ചാ​ര്യ​യാ​ണ് മ​നോ​ഹ​ര​മാ​യ ട്രോ​ഫി ത​യാ​റാ​ക്കി​യ​ത്. ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ട്രോ​ഫി​യാ​യ​തു കൊ​ണ്ട് ആ​ല​പ്പു​ഴ​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ട്രോ​ഫി​യാ​ണ് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

തേ​ക്കി​ന്‍​ത​ടി​യും പി​ച്ച​ള​യും ചേ​ര്‍​ത്ത് നി​ര്‍​മിച്ച ര​ണ്ട​ടി ഉ​യ​ര​മു​ള്ള ട്രോ​ഫി​ക്ക് അ​ഞ്ചു കി​ലോ​ഗ്രാം ഭാ​ര​മു​ണ്ട്. ആ​ല​പ്പു​ഴ​യു​ടെ പൈ​തൃ​ക​മാ​യ ചു​ണ്ട​ന്‍ വ​ള്ള​വും വീ​ടു​വ​ഞ്ചി​യും വി​ള​ക്കു​മാ​ട​വും തെ​ങ്ങു​മെ​ല്ലാം ഇ​ണ​ക്കി​ച്ചേ​ര്‍​ത്ത് നി​ര്‍​മിച്ച ട്രോ​ഫി​യി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് താ​ങ്ങി​നി​ര്‍​ത്തി​യ വ​ള​യ​ത്തി​നു​ള്ളി​ല്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ​തി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഓ​രോ വ​ര്‍​ഷ​വും മാ​റ്റാ​വു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ട്രോ​ഫി ക​മ്മ​ിറ്റി ക​ണ്‍​വീ​ന​റാ​യ മ​ഹേ​ഷ് എം. ​ചേ​പ്പാ​ടാ​ണ് ശി​ല്പ​നി​ര്‍​മാ​ണ​ത്തി​ല്‍ പ്ര​ശ​സ്ത​നാ​യ അ​ഭി​ന​ന്ദു​വി​നെ സം​ഘാ​ട​ക സ​മി​തി​ക്കുവേ​ണ്ടി ദൗ​ത്യം ഏ​ല്‍​പ്പി​ച്ച​ത്.

ട്രോ​ഫി​ക്ക് മു​ള​ക്കു​ഴ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ വ​ര​വേ​ല്‍​പ് ന​ല്‍​കി. ട്രോ​ഫി ക​മ്മ​ിറ്റി​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നി​ല്‍ എം. ജോ​ര്‍​ജ്, എ​സ്‌​ഐ​ ഈ​ടി ഡ​യ​റ​ക്ട​ര്‍ ബി. ​അ​ബു​രാ​ജി​ന് ട്രോ​ഫി കൈ​മാ​റി. ക​ലോ​ത്സ​വ മാ​തൃ​ക​യി​ലാ​ണ് ഓ​വ​റോ​ള്‍ ജേ​താ​ക്ക​ളാ​വു​ന്ന ജി​ല്ല​ക്ക് പ്ര​ത്യേ​ക ട്രോ​ഫി ന​ല്‍​കു​ന്ന​ത്.