പു​റംബ​ണ്ടു​ക​ള്‍​ക്കു ബ​ല​ക്ഷ​യം; പു​ഞ്ച​കൃ​ഷി വൈ​കാ​ന്‍ സാ​ധ്യ​ത
Tuesday, November 5, 2024 7:41 AM IST
എ​ട​ത്വ: അ​പ്പ​ര്‍കു​ട്ട​നാ​ട്ടി​ല്‍ പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം. തു​ലാ​മാ​സമ​ഴ​യി​ല്‍ പു​ഞ്ച​കൃ​ഷി വൈ​കാ​ന്‍ സാ​ധ്യ​ത. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ അ​നി​വാ​ര്യ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍.

അ​പ്പ​ര്‍കു​ട്ട​നാ​ട്ടി​ലെ വീ​യ​പു​രം, മാ​ന്നാ​ര്‍, ത​ല​വ​ടി കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന വെ​ട്ടി​പ്പു​തു​ക്ക​രി, ചേ​ക്കാ​മാ​യി​ക്ക​രി, മു​പ്പാ​യി​ക്ക​രി-​മു​ട്ടും പാ​ടം, നേ​ന്ത്ര​വേ​ലി, കൊ​ട​വ​ള്ളാ​രി എ, ​ബി പാ​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​റം​ബ​ണ്ടു​ക​ളു​ടെ ബ​ല​ക്ഷ​യം മൂ​ലം കൃ​ഷി വൈ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്. ബ​ണ്ടു​ക​ള്‍​ക്ക് മ​തി​യാ​യ ഉ​യ​ര​മോ പ്ര​തി​രോ​ധശേ​ഷി​യോ ഇ​ല്ലാ​ത്ത​താ​ണ് കൃ​ഷി​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

തു​ലാ​മാ​സ​ത്തി​ലാ​ണ് ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പു​ഞ്ച​കൃ​ഷി ആ​രം​ഭി​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യി​ല്ല. ബ​ല​ക്ഷ​യം നേ​രി​ടു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വൃ​ശ്ചി​ക​മാ​സം ഒ​ടു​വി​ലോ ധ​നു​മാ​സം ആ​ദ്യ​വാ​ര​ത്തി​ലോ ആ​ണ് കൃ​ഷി​യി​റ​ങ്ങു​ന്ന​ത്. വി​ത​യി​റ​ക്ക് ഏ​റെ വൈ​കു​ന്ന​തുമൂ​ലം കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ തെ​റ്റി​യാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തേ​ണ്ടിവ​രു​ന്ന​ത്.

ന​ദി​ക​ളോ​ടും തോ​ടു​ക​ളോ​ടും ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഈ ​പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി വ​രു​ന്ന​തി​ല്‍ അ​ധി​ക​വു​മു​ള്ള​ത്. പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് വാ​രി​ക്കോ​രി വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ​ര്‍​ക്കാ​ര്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ ശ്ര​മി​ക്കാ​റി​ല്ല.

സ​ര്‍​ക്കാ​ര്‍ മു​ഖം തി​രി​ക്കു​മ്പോ​ഴും പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും ക​ര്‍​ഷ​ക​രും പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തോ​ടെ അ​തി​സ​മ്മ​ര്‍​ദത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യാ​തെ മ​ട​വീ​ണ് കൃ​ഷി ന​ശി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ് ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്.

ത​ക​ര്‍​ന്ന മ​ട സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ പ​ണ​വും ഒ​പ്പം അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ത്ത​ണം. ബ​ല​ക്ഷ​യം നേ​രി​ടു​ന്ന ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടേ​യും പു​റം​ബ​ണ്ടു​ക​ള്‍ ഓ​രോ വ​ര്‍​ഷ​വും സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​യ​ര്‍​ത്തി ബ​ല​പ്പെ​ടു​ത്തി​യാ​ല്‍ ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​മെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ തയാറാ​കു​ന്നി​ല്ല.

പാ​ക്കേ​ജു​ക​ളി​ല്‍ കോ​ടി​ക​ള്‍ നീ​ക്കി വെ​ച്ച​ത​ല്ലാ​തെ പു​റം​ബ​ണ്ട് നി​ര്‍​മാ​ണ​വും ന​ദി​ക​ളി​ലെ ആ​ഴം​കൂ​ട്ട​ലും ജ​ല​രേ​ഖ​യാ​യി തീ​ര്‍​ന്നു. ന​ദി​യി​ല്‍നി​ന്ന് ഘ​ന​നം ചെ​യ്യു​ന്ന മ​ണ​ലും ചെ​ളി​യും ഉ​പ​യോ​ഗി​ച്ച് ബ​ണ്ട് ഉ​യ​ര്‍​ത്തി സ്ഥാ​പി​ക്കാ​മെ​ന്നി​രി​ക്കെ സ​ര്‍​ക്കാ​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​റി​ല്ല. സ്വ​ന്തം ചെ ല​വി​ല്‍ പാ​ട​ശേ​ഖ​ര സ​മ​തി​ക​ള്‍ ഉ​യ​ര്‍​ത്തി​യ പു​റം​ബ​ണ്ടി​ന് പോ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ന​ല്‍​കു​ന്നി​ല്ല. ചി​ല പാ​ട​ശേ​ഖ​രസമി​തി​ക​ള്‍ ഫ​ണ്ട് ല​ഭ്യ​മാ​ക്കണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൃ​ഷി​ഭ​വ​നി​ല്‍ നി​ര​ന്ത​രം ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

തു​ലാ​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ പു​ഞ്ച​കൃ​ക്ഷി വി​ത​യി​റ​ക്ക് വൈ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ ന​ദീ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നുവ​രിക​യാ​ണ്.

ക​ല​ങ്ങിമ​റി​ഞ്ഞെ​ത്തു​ന്ന കി​ഴ​ക്ക​ന്‍ വെ​ള്ളം പു​ഞ്ച​കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ഭ​യ​ക്കു​ന്ന​ത്. വി​ത ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രും തു​ലാ​മ​ഴ​യു​ടെ വ​ര​വ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര പു​റം​ബ​ണ്ടു​ക​ള്‍ ഉ​യ​ര്‍​ത്തി ബ​ല​പ്പെ​ടു​ത്തു​ക​യും ജ​ലാ​ശ​യ​ങ്ങ​ളി​ലെ ആ​ഴം​കൂ​ട്ട​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്താ​ല്‍ കൃ​ഷി​യെ സം​ര​ക്ഷി​ച്ച് നി​ര്‍​ത്താ​നും അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ത​ട​യാ​നും സാ​ധി​ക്കു​മെ​ന്ന് സ​മി​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ര്‍​ക്കാ​ര്‍ പ്ര​ശ്ന​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.