മ​ത്സ്യ​മാ​ർ​ക്ക​റ്റ് ആ​റു​ മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍
Tuesday, November 5, 2024 7:41 AM IST
മാ​ങ്കാം​കു​ഴി: കി​ഫ്ബി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കാം​കു​ഴി​യി​ലെ ആ​ധു​നി​ക മ​ത്സ്യമാ​ര്‍​ക്ക​റ്റി​ന്‍റെ നി​ര്‍​മാണം ആ​റുമാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. ആ​ധു​നി​ക മ​ത്സ്യമാ​ര്‍​ക്ക​റ്റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

മു​ന്‍ എം​എ​ല്‍​എ ആ​ര്‍. രാ​ജേ​ഷി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. മാ​ര്‍​ക്ക​റ്റി​നോ​ട് ചേ​ര്‍​ന്ന് ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സ് കൂ​ടി നി​ര്‍​മിക്കാ​ന്‍ പി​ന്നീ​ട് എം.​എ​സ്. അ​രു​ണ്‍കു​മാ​ര്‍ എം​എ​ല്‍​എ ഇ​ട​പെ​ട്ട് ഒ​രു കോ​ടി 66 ല​ക്ഷം രൂ​പ​യു​ടെ നി​ര്‍​മാ​ണ അ​നു​മ​തി സ​ര്‍​ക്കാ​രി​ല്‍നി​ന്നും അ​നു​വ​ദി​ച്ചു. തീ​ര​ദേ​ശ​വി​ക​സ​ന കോ​ര്‍​പറേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ധു​നി​ക മ​ത്സ്യമാ​ര്‍​ക്ക​റ്റ് നി​ര്‍​മി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ല്‍ എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍. രാ​ജേ​ഷ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ദാ​സ്, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സ​തീ​ഷ്, വൈ​സ് പ്ര​സി​ഡന്‍റ് അം​ബി​ക സ​ത്യ​നേ​ശ​ന്‍, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷീ​ല ര​വീ​ന്ദ്ര​നു​ണ്ണി​ത്താ​ന്‍, ഷീ​ല, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ എ​സ്. അ​നി​രു​ദ്ധ​ന്‍, സു​നി​ല്‍ വെ​ട്ടി​യാ​ര്‍, ബീ​ന വി​ശ്വ​കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കോ​ശി എം. ​കോ​ശി, എ​ല്‍. ഉ​ഷ, ഗോ​കു​ല്‍ രം​ഗ​ന്‍, ര​മ്യ സു​നി​ല്‍, കൃ​ഷ്ണ​മ്മ ഉ​ത്ത​മ​ന്‍ തുടങ്ങിയവ​ര്‍ പ്രസംഗിച്ചു.