ന​ട​വ​ഴി വീ​തി​കൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ; തി​രി​ഞ്ഞു​നോക്കാ​തെ പ​ഞ്ചാ​യ​ത്ത്
Monday, November 4, 2024 5:39 AM IST
അന്പല​പ്പു​ഴ: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ന​ട​വ​ഴി വീ​തി​കൂ​ട്ട​ണമെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ച്ച് പ​ഞ്ചാ​യ​ത്ത്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് തൈ​ച്ചി​റ​യി​ലാ​ണ് 13 കു​ടും​ബ​ങ്ങ​ൾ യാ​ത്രാ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ചെ​റി​യ ന​ട​വ​ഴി മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ള്ളി​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​സ​ര​വാ​സി​ക​ളാ​ണ് ഏ​താ​നും വ​ർ​ഷം മു​ൻ​പ് ഇ​വി​ടെ മെ​റ്റി​ലി​റ​ക്കി വ​ഴി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്കി​യ​ത്. ഇ​പ്പോ​ൾ കാ​ടുപി​ടി​ച്ച് ഇ​ഴജ​ന്തു​ക്ക​ളു​ടെ കേ​ന്ദ്ര​മാ​യി വ​ഴി​ മാ​റി.

240 മീ​റ്റ​ർ നീ​ള​വും മൂ​ന്ന​ര മീ​റ്റ​ർ വീ​തി​യു​മു​ള്ള വ​ഴി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ലത​വ​ണ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും യാതൊരു പ്രയോജനവുമുണ്ടാ യില്ല. സ​മീ​പ​ത്തെ അ​പ്പാ​ത്തി​ക്ക​രി പാ​ട ശേ​ഖ​ര​ത്തുനി​ന്ന് നെ​ല്ല് റോ​ഡിലേക്ക് എത്തി​ക്കു​ന്ന​തും ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്.

റോഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​കുന്ന രോ​ഗി​കളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ പോ​ലും ഇ​തി​ലേ വ​രി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

മ​ഴ പെ​യ്താ​ൽ വെ​ള്ള​ത്തി​ലാ​യ ഈ ​വ​ഴി​യി​ലൂ​ടെ കാ​ൽ​ന​ടയാ​ത്ര പോ​ലും സാ​ധ്യ​മാ​കി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​ടി​യ​ന്തര​മാ​യി പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് ​വ​ഴി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.