പ​രു​മ​ല പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങി
Sunday, November 3, 2024 5:11 AM IST
മാ​ന്നാ​ർ: കോ​രിച്ചൊ​രി​യു​ന്ന മ​ഴ​യി​ലും വി​ശ്വാ​സതീ​ഷ്ണ​ത ഒ​ട്ടും ന​ന​യാ​തെ നൂ​റുക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ പ​രു​മ​ല പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞു ര​ണ്ടി​ന് റാ​സ ആ​രം​ഭി​ക്കാ​ൻപോ​കു​ന്നു​വെ​ന്ന​റി​യി​ച്ച് മ​ണി​ക​ൾ ഒ​ന്നൊ​ന്നാ​യി മു​ഴ​ങ്ങി. തു​ട​ർ​ന്ന് ഏ​റ്റ​വും മു​ന്നി​ൽ പ​താ​ക​യു​മേ​ന്തി സെ​മ​ിനാ​രി മാ​നേ​ജ​രും അ​തി​നു പി​ന്നി​ൽ ത​ല​യി​ൽ കു​രി​ശു​ക​ളു​മേ​ന്തി യു​വാ​ക്ക​ളും അ​ണി​നി​ര​ന്നു.

ര​ണ്ടു വ​രി​ക​ളി​ലാ​യി മു​ത്തു ക്കു​ട​ക​ളു​മേ​ന്തി വി​ശ്വാ​സി​ക​ളും അ​ണി​നി​ര​ന്നു. പ്ര​ദ​ക്ഷി​ണം പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റ് ന​ദി​ക്ക​ര​യി​ലു​ള്ള കു​രി​ശ​ടി​യി​ൽ എ​ത്തി ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് പ്ര​ധാ​ന റോ​ഡി​ലൂ​ടെ പ​ള്ളി​യു​ടെ കി​ഴ​ക്ക് വ​ശ​ത്ത് കൂ​ടി പ​ള്ളി​മു​റ്റ​ത്ത് പ്ര​വേ​ശി​ച്ചു. പ​ള്ളി​ക്ക് വ​ലം വ​ച്ച് ക​ബ​റി​ങ്ക​ലി​ൽ എ​ത്തി പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷം പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ചു. പ​ള്ളി​യി​ലെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശി​ർ​വാ​ദ​ത്തോ​ടുംകൂ​ടി പെ​രു​ന്നാ​ളി​ന് കൊ​ടി​യി​റ​ങ്ങി.