എ​ല്‍​ഡി​എ​ഫ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്‌​ക​രി​ച്ചു
Tuesday, November 5, 2024 7:41 AM IST
കാ​യം​കു​ളം: ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന യോ​ഗം കാ​യം​കു​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​ശ​ശി​ക​ല ബ​ഹി​ഷ്‌​ക​രി​ച്ചു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​യാ​യി​ട്ടാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ശ​ശി​ക​ല​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

യു. ​പ്ര​തി​ഭ എം​എ​ല്‍​എ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്. ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ലോ​ച​ന‌ാ​യോ​ഗ​വും തു​ട​ര്‍​ന​ട​പ​ടി​ക​ളും പ​ത്ര​സ​മ്മേ​ള​ന​വും ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണ് സം​ഘാ​ട​ക​ര്‍ ന​ട​ത്തി​യ​തെ​ന്നും പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് വി​ട്ടു​നി​ന്ന​തെ​ന്നും പി. ​ശ​ശി​ക​ല ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യാ​യി​ട്ടും പ്ര​ദേ​ശ​ത്തെ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യോ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യോ പ​രി​പാ​ടി​യി​ല്‍ പ​രി​ഗ​ണി​ച്ചി​ല്ല. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നാ​യി ത​ന്നെ വ​ച്ച​തു​പോ​ലും അ​റി​യി​ച്ചി​ല്ലെ​ന്നും ശ​ശി​ക​ല പ​റ​ഞ്ഞു. എ​ഇ​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കാ​നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണെ ക്ഷ​ണി​ക്കാ​തെ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജെ. ​ആ​ദ​ര്‍​ശി​നെ ക്ഷ​ണി​ച്ച​തും വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ക്ഷ​ണി​ച്ച​ത് എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ​യെ ആ​ണ്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം അ​സൗ​ക​ര്യം അ​റി​യി​ച്ചു.

പി​ന്നീ​ട് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​നാ​ണ് ഉ​ദ്ഘാ​ട​ക ആ​കേ​ണ്ട​ത്. ഇ​ത് പാ​ലി​ക്കാ​തെ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​നെ വ​ച്ച​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട് സി​പി​എ​മ്മു​കാ​രി​യാ​യി​ട്ടും ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണാ​യ ശ​ശി​ക​ല​യെ പ്രാ​ധാ​ന്യം ന​ല്‍​കാ​തെ ഒ​തു​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളി​ല്‍ ചി​ല​ര്‍ ച​ര​ടു​വ​ലി​ച്ച​താ​യും അ​വ​ര്‍​ക്ക് ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നു​ത​ന്നെ രാ​ഷ്ട്രീ​യ പി​ന്തു​ണ ല​ഭി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.