ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: ഇ​ന്നു തി​രി​തെ​ളി​യും
Tuesday, November 5, 2024 7:41 AM IST
മാന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മാ​ന്നാ​റി​ൽ ഇ​ന്നു തി​രി​തെ​ളി​യും. എ​ട്ടുവ​രെ നാ​ലുദി​വ​സ​ങ്ങ​ളി​ലാ​യി മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ളി​ലാ​ണ് ക​ലോ​ത്സ​വ വേ​ദി. ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ 97 സ്കൂ​ളു​ക​ളി​ൽനി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​കെ 339 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ർ​ഥിക​ൾ മ​ത്സ​രി​ക്കു​ന്ന​ത്.​ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. സ​ലിം നി​ർ​വ​ഹി​ക്കും
ആ​റുവേ​ദി​ക​ളി​ലാണ് മ​ത്സ​രം. സ​മാ​ജം ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന്‍റെ ഓ​പ്പ​ൺ സ്റ്റേ​ജാണ് പ്ര​ധാ​ന​വേ​ദി.​ കൂ​ടാ​തെ എ​ൻഎ​സ് ഗേ​ൾ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം, എ​ൻ​എ​സ് ബോ​യ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം, എ​ൻഎ​സ്ടിടിഐ, ​അ​ക്ഷ​ര നാ​യ​ർ സ​മാ​ജം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു വേ​ദി​ക​ൾ.

പു​തു​ക്കി​യ മാ​നു​വ​ലി​ൽ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ നൃ​ത്ത​രൂ​പ​മാ​യ മം​ഗ​ലം​ക​ളി, പ​ണി​യ നൃ​ത്തം, ഇ​രു​ള നൃ​ത്തം മ​ല​പ്പു​ല​യാ​ട്ടം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​ത്.​ സ​മാ​പ​ന സ​മ്മേ​ള​നം എ​ട്ടി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​ത്സ​ല മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.കെ. ഹേ​മ​ല​ത സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.