ഒടുവിൽ ജനം റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, November 5, 2024 7:41 AM IST
തുറ​വൂ​ര്‍: അ​പ​ക​ട​ങ്ങ​ള്‍ ക​ണ്ടുമ​ടു​ത്ത ജ​നം ഒ​ടു​വി​ല്‍ അ​ധി​കൃ​ത​രു​ടെ ക​ണ്ണുതു​റ​പ്പി​ക്കാ​ന്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു. തീ​ര​ദേ​ശ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ തൈ​ക്ക​ല്‍-​അ​ന്ധ​കാ​ര​ന​ഴി തീ​ര​ദേ​ശ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്ധ​കാ​ര​ന​ഴി​യി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ന്ധ​കാ​ര​ന​ഴി, അ​ഴീ​ക്ക​ലി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേധ കാ​ല്‍​ന​ടജാ​ഥ ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ കൊ​ച്ചീ​ക്കാര​ന്‍​വീ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥ​യ്ക്ക് ജെ​സി​ല്‍ സോ​ള​മ​ന്‍, ബോ​ണി പീ​റ്റ​ര്‍, റോ​ക്‌​സ​ണ്‍ ജോ​സ​ഫ്, ബാ​സ്റ്റി​ന്‍ ആ​ന്‍​ഡ്രൂ​സ്, ജ​റി​ല്‍, വി​ക്ട​ര്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്കി.

തു​ട​ര്‍​ന്ന് അ​ന്ധ​കാ​ര​ന​ഴി ക​വ​ല​യി​ല്‍ ന​ട​ന്ന റോ​ഡ് ഉ​പ​രോ​ധം വി.​ടി. സെ​ബാ​സ്റ്റ്യ​ന്‍ ഉദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റണി കു​രി​ശു​ങ്ക​ല്‍, മ​നോ​ജ് മാ​വു​ങ്ക​ല്‍, ബാ​സ്റ്റി​ന്‍ ആ​ന്‍​ഡ്രൂ​സ്, പോ​ള്‍ ആന്‍റണി, ജെ​റി​ല്‍ സോ​ള​മ​ന്‍, വി​ക്ട​ര്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തെത്തുട​ര്‍​ന്ന് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ന്‍ സർ ക്കാരിന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തു​മെ​ന്നും ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇരുപതിനുള്ളില്‍ അ​ന്ധ​കാ​ര​ന​ഴി - തൈ​ക്ക​ല്‍ റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കാ​ത്തപ​ക്ഷം ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​രും അ​റി​യി​ച്ചു.