എ​ട​ത്വ സി​എ​ച്ച്‌​സി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രി​ല്ല ; ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​വു​മാ​യി മു​രു​ക​ന്‍
Sunday, November 3, 2024 5:11 AM IST
എടത്വ: ​സി​എ​ച്ച്‌​സി​ക്ക് മു​ന്നി​ല്‍ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​വു​മാ​യി മു​രു​ക​ന്‍. എ​ട​ത്വ സാ​മൂ​ഹ്യാരോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രാ​ത്രി​യാ​യാ​ല്‍ ഡോ​ക്ട​ര്‍​മാ​രി​ല്ല.

കി​ട​ത്തിച്ചി​കി​ത്സി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും കി​ട​ത്തി​ച്ചികി​ത്സ ഇ​ല്ലെ​ന്നു പ​റ​ഞ്ഞ് രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ന്നു, ആം​ബു​ല​ന്‍​സ് സേ​വ​നം ല​ഭ്യ​മ​ല്ല എ​ന്നിവ ഉ​ന്ന​യി​ച്ച് എ​ട​ത്വ കോ​ഴി​മു​ക്ക് പാ​ണ്ട​ങ്ക​രി 35ല്‍ചി​റ മു​രു​ക​ന്‍ (58) എ​ട​ത്വ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്നി​ല്‍ റോ​ഡി​ലി​രി​ന്ന് ഒ​റ്റ​യാ​ള്‍ സ​മ​രം ന​ട​ത്തി​യ​ത്.

സി​എ​ച്ച്‌​സി​യു​ടെ ഗേ​റ്റി​ന് ന​ടു​വി​ലാ​യി രാ​വി​ലെ എ​ട്ടി​നു തു​ട​ങ്ങി​യ സ​മ​രം ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ നീ​ണ്ടു. ക​ന​ത്ത വെ​യിൽ വ​കവ​യ്ക്കാ​തെ​യാ​യി​രു​ന്നു മു​രു​ക​ന്‍റെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം.

കി​ട​ത്തിച്ചികി​ത്സ​യ്ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും രോ​ഗി​ക​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പ​റ​ഞ്ഞുവി​ടു​ക​യാ​ണ്. രാ​വി​ലെ 9 മു​ത​ല്‍ രണ്ടുവ​രെ മാ​ത്ര​മേ ഡോ​ക്ട​ര്‍​മാ​രു​ടെ പൂ​ര്‍​ണ സേ​വ​നം ഇ​വി​ടെ ല​ഭി​ക്കുന്നുള്ളു. വൈ​കു​ന്നേ​രം ഏഴു ക​ഴി​ഞ്ഞാ​ല്‍ ഗേ​റ്റ് പൂ​ട്ടി​യി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

108 ആം​ബു​ല​ന്‍​സ് സേ​വ​നം പ​ക​ല്‍ ല​ഭി​ച്ചി​രി​ന്നു. ഇ​പ്പോ​ള്‍ അ​തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മു​രു​ക​ന്‍ പ​റ​യു​ന്നു.