മാ​വേ​ലി​ക്ക​ര റെയി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു​ങ്ങു​ന്ന​ത് റെ​യി​ൽ പോ​ർ​ട്ട്
Tuesday, November 5, 2024 7:41 AM IST
മാവേ​ലി​ക്ക​ര: മ​ധ്യതി​രു​വി​താംകൂ​റി​ലെ പ്ര​ധാ​ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​യ മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ച്ചി​റ​കി​ലേ​റും. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 6.9 കോ​ടി രൂ​പ ചെ ല​വ​ഴി​ച്ച് മാ​വേ​ലി​ക്ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വി​മാ​ന​ത്താ​വ​ളം മാ​തൃ​ക​യി​ലു​ള്ള വി​ക​സ​ന പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.

നി​ല​വി​ലു​ള്ള കെ​ട്ടി​ടം നി​ല​നി​ര്‍​ത്തി അ​ധി​ക​മാ​യി ആ​വ​ശ്യ​മു​ള്ള ഭാ​ഗ​ങ്ങ​ള്‍ പു​തു​താ​യി നി​ര്‍​മി​ച്ചാ​ണ് സ്റ്റേ​ഷ​ന്‍ ആ​ധു​നി​ക​വ​ത്കരി​ക്കു​ന്ന​ത്. സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നക​വാ​ടം, യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ള്‍, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ള്‍, വി​ശ്ര​മ​മു​റി​ക​ള്‍, ശൗ​ചാ​ല​യ സ​മു​ച്ച​യം, ഡി​ജി​റ്റ​ല്‍ ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍, വി​ശാ​ല​മാ​യ പാ​ര്‍​ക്കിം​ഗ് ഏ​രി​യ, എ​സ്‌​ക​ലേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ല്‍വ​രും.

പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​കു​തി ഘ​ട്ടം പൂ​ര്‍​ത്തീ​ക​രി​ച്ച​പ്പോ​ള്‍ വി​പു​ല​മാ​യ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട്, ശൗ​ചാ​ല​യ സ​മു​ച്ച​യം, സ്റ്റേ​ഷ​നു മു​ന്നി​ല്‍ സ്ഥാ​പി​ക്കു​ന്ന കൂ​റ്റ​ന്‍ ദേ​ശീ​യപ​താ​ക​യ്ക്കുവേ​ണ്ടി​യി​ട്ടു​ള്ള കൊ​ടി​മ​രം, പ്ര​വേ​ശ​നക​വാ​ട​ത്തി​ന്‍റെ സ്ട്ര​ക്ച്ച​റ​ല്‍ പ​ണി​ക​ള്‍ തു​ട​ങ്ങി​യ​വ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്കു എ​ത്തി​യി​ട്ടു​ണ്ട്. അ​ടു​ത്ത​വ​ര്‍​ഷം പ​കു​തി​യോ​ടു​കൂ​ടി ലി​ഫ്റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ ക​ഴി​യുമെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ച​ങ്ങ​നാ​ശേ​രി, മാ​വേ​ലി​ക്ക​ര എ​ന്നീ ര​ണ്ടു റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​മാ​ണ് ആ​ദ്യഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. അ​ടു​ത്തവ​ര്‍​ഷ​ത്തോ​ടെ ശാ​സ്താംകോ​ട്ട, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ കൂ​ടി അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നു റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം ഉ​റ​പ്പുന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും എം​പി പ​റ​ഞ്ഞു.

സ്റ്റേ​ഷ​ന്‍റെ സി​വി​ല്‍ വ​ര്‍​ക്കി​ന് 3.44 കോ​ടി രൂ​പ​യും ഇ​ല​ക്ട്രി​ക്ക​ല്‍ വ​ര്‍​ക്കി​നാ​യി 84 ല​ക്ഷം രൂ​പ​യും എ​സ് ആ​ൻഡ് ടി ​വ​ര്‍​ക്കി​നാ​യി പ്ലാ​റ്റ​്ഫോ​മി​ല്‍ കോച്ചു​ക​ളു​ടെ സ്ഥാ​നം അ​റി​യു​ന്ന​തി​നു​ള്ള ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് ഡി​സ്‌​പ്ലേ ബോ​ര്‍​ഡു​ക​ള്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റര്‍ എ​ന്നി​വ​യ്ക്ക് 94 ല​ക്ഷം രൂ​പ​യും വ​ണ്‍ സ്റ്റേ​ഷ​ന്‍ വ​ണ്‍ പ്രൊ​ജ​ക്റ്റ്, ഫ​ര്‍​ണി​ച്ച​ര്‍, വാ​ഷ്‌​ ബെ​യ്സ​ന്‍, ഡ​സ്റ്റ്ബി​ന്‍ എ​ന്നി​വ​യ്ക്ക് 29 ല​ക്ഷം രൂപ​യും സ്റ്റേ​ഷ​ന്‍റെ മു​ന്‍​വ​ശ​ത്ത് ദേ​ശീ​യ​പ​താ​ക സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പോ​സ്റ്റ് ത​യാ​റാ​ക്കാ​ന്‍ 13 ല​ക്ഷം രൂ​പ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.

ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ് ഫോം ​പൂ​ര്‍​ണമാ​യും ഷെ​ല്‍​ട്ട​ര്‍ പ്ലാ​റ്റ്‌​ഫോ​മാ​യി മാ​റ്റും. 10 മീ​റ്റ​ര്‍ വീ​തി​യി​ലും 16 മീ​റ്റ​ര്‍ നീ​ള​ത്തി​ലും മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.