ത​വ​ണ​ക്ക​ട​വ്-​വൈ​ക്കം ജ​ങ്കാ​ർ ക​ട​വി​ൽത്ത​ന്നെ
Monday, November 4, 2024 5:26 AM IST
പൂ​ച്ചാ​ക്ക​ൽ: വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ജ​ങ്കാ​ർ സ​ർ​വീ​സ് പു​നരാ​രം​ഭി​ക്ക​ൽ ന​ട​പ​ടി ആ​യി​ല്ല. ക​ഴി​ഞ്ഞ 28ന് ​ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​യി​രു​ന്നു മു​ൻ​പ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ര​ണ്ട് ദി​വ​സംകൂ​ടി വൈ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ങ്കി​ലും ന​ട​പ​ടിയൊ​ന്നും ആ​യ​തു​മി​ല്ല.

സ​ർ​വീ​സി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള വൈ​ക്കം ന​ഗ​ര​സ​ഭ​യും ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തും നാ​ളെ യോ​ഗം ചേ​രു​മെ​ന്നും വൈ​കാ​തെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വ​രം. ഒ​രു വ​ർ​ഷ​ത്തേ​ക്ക് 13.92 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​ർ ഉ​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം കു​മ്പ​ളം ആ​സ്ഥാ​ന​മാ​യു​ള്ള റോ​ൾ ഹാ​ർ​ഡ് വെ​യേ​ഴ്സ് എ​ന്ന ക​മ്പ​നി​യാ​ണ് ഉ​യ​ർ​ന്ന തു​ക​യാ​യ 13.92 ല​ക്ഷം രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ളു​പ്പ​മാ​ർ​ഗം

സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​നു കാ​ല​താ​മ​സം ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള സം​യു​ക്ത ക​മ്മി​റ്റി ക​രാ​ർ എ​ടു​ത്ത ക​മ്പ​നി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ​ക​മ്പ​നി സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന് ഏ​താ​നും ദി​വ​സം കു​ടി സാ​വ​കാ​ശം ചോ​ദി​ച്ചെ​ങ്കി​ലും സം​യു​ക്ത ക​മ്മി​റ്റി അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് വി​വ​രം.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് വൈ​ക്കം, കോ​ട്ട​യം, ഭാ​ഗ​ത്തേ​ക്കും തി​രി​കെ​യും വാ​ഹ​ന​ങ്ങ​ളി​ൽ പോ​കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ത​വ​ണ​ക്ക​ട​വ്-​വൈ​ക്കം ജ​ങ്കാ​ർ സ​ർ​വീ​സ്. കോ​ട്ട​യം ഭാ​ഗ​ത്തുനി​ന്ന് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള സാ​ധ​നസാ​മ​ഗ്രി​ക​ക​ളു​മാ​യി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചേ​ർ​ത്ത​ല, പ​ള്ളി​പ്പു​റം, പാ​ണാ​വ​ള്ളി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​രു​ന്നു​ണ്ട്.

ജ​ങ്കാ​ർ സ​വീ​സ് നി​ല​ച്ച​തോ​ടെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് വ​ഴി കീ​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം സ​ഞ്ച​രി​ച്ച് വേ​ണം പോ​കാ​ൻ. ജ​ങ്കാ​ർ സ​ർ​വീ​സ് അ​ടി​യ​ന്തര​മാ​യി സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ

ച​ങ്ങാ​ട​ത്തി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാസം​വി​ധാ​ന​മി​ല്ലെന്ന പ​രാ​തി​യെത്തു​ട​ർ​ന്ന് മാ​ക്കേ​ക്ക​ട​വ് നേരേക​ട​വ് ഫെ​റി​യി​ലും കോ​ട​തി നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്ന് ച​ങ്ങാ​ട സ​ർ​വീ​സ് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണ​പ്പു​റം ചെ​മ്മ​നാ​ക​രി ഫെ​റി​യി​ൽ മാ​ത്ര​മാണ് നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ള്ള​ത്. ഇ​വി​ടെ​യാ​ക​ട്ടെ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ വ​രു​ന്ന​തി​നാ​ൽ ജ​ങ്കാ​റി​ൽ ക​യ​റ്റാ​വു​ന്ന​തി​ൽ കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ ക​യ​റ്റി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. വൈ​ക്കം-ത​വ​ണ​ക്ക​ട​വ് ജ​ങ്കാ​ർ സ​ർ​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നുത​വ​ണ ടെ​ൻ​ഡ​ർ ന​ട​ത്തി​യി​രു​ന്നു.

മു​ൻ​പു​ണ്ടാ​യി​രു​ന്ന തു​ക​യേ​ക്കാ​ൾ ലേ​ല​ത്തു​ക കു​റ​ഞ്ഞു​വെ​ന്ന കാ​ര​ണ​ത്താ​ൽ ക​രാ​ർ ഉ​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ജ​ങ്കാ​ർ ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​ണ്ടു​പോ​യി. ഇ​തി​നി​ട​യി​ൽ സ​ർ​വീ​സി​ന്‍റെ കാ​ലാ​വ​ധി​യും തീ​ർ​ന്നു. വീ​ണ്ടും വൈ​ക്കം ന​ഗ​ര​സ​ഭ​യും ചേ​ന്നം പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ടെ​ൻ​ഡ​ർ വി​ളി​ക്കു​ക​യാ​യി​രു​ന്നു.