പ​രു​മ​ല തീ​ർ​ഥാ​ട​നം: ചെ​ങ്ങ​ന്നൂ​ർ ന​ഗ​രം തി​ള​ങ്ങു​ന്നു
Sunday, November 3, 2024 5:11 AM IST
ചെ​ങ്ങ​ന്നൂ​ർ: പ​രു​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​ത്തെ വൃ​ത്തി​ഹീ​ന​മാ​ക്കി​യ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കാ​ൻ ന​ഗ​ര​സ​ഭ മെ​ഗാ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 അം​ഗ​ങ്ങ​ളു​ള്ള സം​ഘം 6 മ​ണി​ക്കൂ​ർ നീ​ണ്ട കാ​മ്പ​യി​നി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും തെ​രു​വു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി.

റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച ഭ​ക്ഷ​ണ പാ​ത്ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു.എം​സി റോ​ഡ്, കോ​ഴ​ഞ്ചേ​രി റോ​ഡ്, പാ​ണ്ട​നാ​ട് റോ​ഡ്, ബ​ഥേ​ൽ റോ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ഡ്വ. ശോ​ഭാ വ​ർ​ഗീ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു​രാ​ജ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റ്റി. ​കു​മാ​രി, സെ​ക്ര​ട്ട​റി റ്റി.​വി. പ്ര​ദീ​പ് കു​മാ​ർ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ എം. ​ഹ​ബീ​ബ് തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വരെയും അഭിനന്ദിച്ചു.