ആ​റാ​ട്ടു​പു​ഴ മു​ത​ല്‍ ചെ​ല്ലാ​നംവ​രെ തീ​ര​ദേ​ശ ഹൈ​വേ​ക്കു​ പ​ണം അ​നു​വ​ദി​ച്ചെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍
Sunday, July 7, 2024 4:22 AM IST
അമ്പ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ആ​റാ​ട്ടു​പു​ഴ മു​ത​ല്‍ ചെ​ല്ലാ​നം വ​രെ തീ​ര​ദേ​ശ ഹൈ​വേയ്ക്കു പ​ണം അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ച്ച്. സ​ലാം എം ​എ​ൽ എ ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനിന്ന് 56 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തീ​ര​ദേ​ശ​ത്ത് ഇ​തോ​ടെ വ​ലി​യ വി​ക​സ​ന​മാ​ണ് വ​രാ​ന്‍ പോ​കു​ന്ന​ത്. ഭൂ​മി​ക്ക് ന​ല്ല വി​ല ല​ഭി​ക്കും. ഒ​രു തീ​ര​ദേ​ശ​വാ​സി​യും അ​നാ​ഥ​മാ​കി​ല്ല. ഓ​രോ തീ​ര​ദേ​ശ​വാ​സി​യെ​യും സം​ര​ക്ഷി​ച്ചു​ള്ള പാ​ക്കേ​ജാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​യ്ക്കു​ക. വി​ക​സ​നം ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ക​യാ​ണെ​ന്നും തീ​ര​ദേ​ശ ഹൈ​വേ​യ്ക്കൊ​പ്പം മ​ല​യോ​ര ഹൈ​വേ, ഗ്യാ​സ് പൈ​പ്പ്‌​ലൈ​ന്‍ ഉ​ൾ​പ്പ​ടെ തു​ട​ങ്ങി​വ​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ഓ​രോ​ന്നാ​യി സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ബ രാ​കേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ധ​ര്‍​മ ഭു​വ​ന​ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം. ​ഷീ​ജ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ന്‍. കെ. ​ബി​ജു​മോ​ന്‍, പി. ​പി. ആ​ന്‍റ​ണി, സു​ല​ഭ ഷാ​ജി, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജ​ിനിയ​ർ ഐ. ​റം​ലാ​ബീ​വി, അ​മ്പ​ല​പ്പു​ഴ എ​എം​ഒ ഡോ. ​ര​മ്യ, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ടി എ. ​പൂ​ര്‍​ണി​മ, സെ​ന്‍റ് ജോ​ണ്‍ മ​രി​യ​വി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തുടങ്ങിയവർ പ്രസംഗിച്ചു.