29 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Wednesday, October 2, 2024 7:23 AM IST
ഹ​രി​പ്പാ​ട്: അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 29 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ മു​റി​യി​ൽ ത​ണ്ടാ​ൻ​വി​ള വീ​ട്ടി​ൽ ശി​വ​പ്ര​കാ​ശാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടി​നു​ള്ളി​ലും സ്കൂ​ട്ട​റി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

കാ​ർ​ത്തി​ക​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നി​ർ​ദേശാ​നു​സ​ര​ണം പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി, ജി​യേ​ഷ്, ആ​കാ​ശ് നാ​രാ​യ​ണ​ൻ, ധ​ന​ല​ക്ഷ്മി, ഡ്രൈ​വ​ർ റി​യാ​സ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.