ചേര്‍ത്തല: തൈക്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ഇടവക മധ്യസ്ഥന്റെ തിരുനാള്‍ ഇന്നുമുതല്‍ ആറുവരെ ആഘോഷിക്കും. ഇന്നു രാവിലെ 6.15ന് ദിവ്യബലി. വൈകുന്നേരം അഞ്ചിന് പടിഞ്ഞാറെ കുരിശടിയില്‍നിന്നും പതാക പ്രയാണം, പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്-വികാരി ഫാ. ബോസ് ജോസഫ് കൊടിയനാട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യബലി-മോണ്‍. ഷൈജു പര്യാത്തുശേരി. സന്ദേശം-മോണ്‍. പയസ് ആറാട്ടുകുളം.
മൂന്നിന് രാവിലെ 6.15ന് ദിവ്യബലി, നൊവേന. വൈകുന്നേരം ആറിന് ജപമാല, നൊവേന, ദിവ്യബലി-ഫാ. തോമസ് ചുള്ളിക്കല്‍, സന്ദേശം-ഫാ. അലന് ലെസ്ലി പനയ്ക്കല്‍. നാലിന് രാവിലെ 6.15ന് ദിവ്യബലി, നൊവേന. വൈകുന്നേരം 5.30ന് ദേവാലയ നവീകരണത്തിന്റെ ശില ആശീര്‍വാദകര്‍മം. ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ആറിന് ജപമാല, നൊവേന, ദിവ്യബലി-ഫാ. ജോണ്സണ് പുത്തന്‍വീട്ടില്‍, സന്ദേശം-ഫാ. പോള്‍ ജെ. അറയ്ക്കല്‍. അഞ്ചിന് വേസ്പരദിനം. രാവിലെ 6.15ന് ദിവ്യബലി, നൊവേന. വൈകുന്നേരം ആറി ന് ജപമാല, നൊവേന, ദിവ്യബലി-ഫാ. സിജു എസ്ജെ, സന്ദേശം-ഫാ. സെബാസ്റ്റ്യന്‍ പള്ളിക്കല്‍ ഒഎസ്ജെ, വേസ്പര പ്രദക്ഷിണം. ആറിന് തിരുനാള്‍ദിനം. രാവിലെ ആറിന് ദിവ്യബലി. വൈകുന്നേരം 3.30ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി-ഫാ. സാംസണ് ആഞ്ഞിലിപ്പറമ്പില്‍, സന്ദേശം-ഫാ. ജോയി അറയ്ക്കല്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
പൂന്തോപ്പ് വിശുദ്ധ ഫ്രാൻസിസ് അസീസി പള്ളിയിൽ കൊടിയേറ്റ്
ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ഇടവക പള്ളിയിൽ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആരംഭിക്കുന്നു. നാളെ വൈകുന്നേരം 5.30ന് വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 22 ദിവസം നീണ്ടുനിന്ന തിരുസ്വരൂപ തിരുശേഷിപ്പ് പ്രയാണറാലി വിശുദ്ധ റീത്ത ചാപ്പലിൽനിന്ന് ഇടവക ദേവാലയത്തിലേക്ക് എത്തിച്ചേരുമ്പോൾ കൊടിയേറ്റ് കർമം വികാരി ഫാ. ജോസ് പാറശേരിൽ നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന. പ്രസംഗം ഫാ. സെജു കാട്ടിപ്പറമ്പിൽ സിഎംഐ