ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യം ആ​ച​രി​ച്ചു
Sunday, July 7, 2024 4:22 AM IST
ക​ല്ലി​ശേ​രി: ക്നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൂ​റ്റി​മൂ​ന്നാം വാ​ർ​ഷി​കാഘോ​ഷം ക​ല്ലി​ശേ​രി കീ​നാ​യി ന​ഗ​റി​ൽ ന​ട​ന്നു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ കൂ​രി​യ ബി​ഷ​പ് ആ​ന്‍റണി മാ​ർ സി​ൽ​വാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ക്രൈ​സ്ത​വ ഐ​ക്യം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ഫ്രേ​മി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫൊ​റോ​ന വൈ​ദി​ക​രോ​ട് ചേ​ർ​ന്ന് കൃ​ത​ജ്ഞ​താബ​ലി അ​ർ​പ്പി​ച്ചു.