അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ന് 20.51 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, June 28, 2024 6:03 AM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ന് പു​തി​യ അ​ക്കാദ​മി​ക് ബ്ലോ​ക്കി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് 20.51 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ച്ച് സ​ലാം എംഎ​ല്‍​എ അ​റി​യി​ച്ചു. 20,51,33,412 - കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് ജി ​ഒ (ആ​ര്‍ ടി) ​ന​മ്പ​ര്‍ 727/2024 എ​ച്ച്ഇ​ഡി​എ​ന്‍ പ്ര​കാ​രം ല​ഭി​ച്ച​ത്.
ഇ​തോ​ടെ കോ​ള​ജി​ന് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ങ്ങു​ക​യാ​ണ്. 30,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ പി​ജി ബ്ലോ​ക്ക്, 14000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ ലേ​ഡീ​സ് ഹോ​സ്റ്റ​ല്‍, 1200 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ കി​ച്ച​ണ്‍ ബ്ലോ​ക്ക് ഉ​ള്‍​പ്പ​ടെ ആ​കെ 44000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണച്ചു​മ​ത​ല കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡി(​കെ എ​സ്‌​ഐ​ടി​ഐ​എ​ല്‍)​നാ​ണ്.
നി​ല​വി​ലു​ള്ള കോ​ള​ജ് സ​മു​ച്ച​യ​ത്തോ​ട് ചേ​ര്‍​ന്ന് തെ​ക്കു​ഭാ​ഗ​ത്താ​യാ​ണ് പു​തി​യ ബ്ലോ​ക്ക് നി​ര്‍​മി​ക്കു​ക. കി​ഫ്ബി​യി​ല്‍നി​ന്നാ​ണ് നി​ര്‍​മാ​ണ​ത്തി​നാവ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ച്ച​ത്.
എ​ച്ച്. സ​ലാം എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​ള​ജി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്താ​ണ് അ​ന്തി​മ​രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ഈ ​രൂ​പ​രേ​ഖ അ​നു​സ​രി​ച്ചാ​ണ് ഡി​പി​ആ​ര്‍ അം​ഗീ​ക​രി​ച്ച​ത്.
കി​ഫ്ബി അ​പ്രൈ​സ​ര്‍ വിം​ഗ് അ​ധി​കൃ​ത​ര്‍, കി​റ്റ്‌​കോ പ്രോ​ജ​ക്‌ട് എ​ന്‍​ജി​നിയ​ര്‍ ര​ഞ്ജി​ത്ത് ഗോ​പി​നാ​ഥ്, കെഎ​സ്‌​ഐ​ടി​ഐ​എ​ല്‍ പ്രോ​ജ​ക്ട് എ​ന്‍​ജി​നിയ​ര്‍ എ​സ്.ശേ​ഷാ​ദ്രി, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ര്‍.ജി. ​അ​ഭി​ലാ​ഷ് കു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടുത്തു.