നാ​ശം വി​ത​ച്ചു​ വീ​ണ്ടും കൊ​ടു​ങ്കാ​റ്റ്
Friday, June 28, 2024 6:03 AM IST
അ​മ്പ​ല​പ്പു​ഴ: വീ​ണ്ടും കൊ​ടു​ങ്കാ​റ്റ് നാ​ശം വി​ത​ച്ചു​. ത​ക​ർ​ന്ന​ത് നാ​ലു വീ​ടു​ക​ൾ.​അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം, വ​ള​ഞ്ഞവ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​ടു​ങ്കാ​റ്റ് വീ​ണ്ടും ദു​ര​ന്ത​മാ​യെ​ത്തി​യ​ത്.​ക​ഴി​ഞ്ഞ രാ​ത്രി​യു​ണ്ടാ​യ അ​തിശ​ക്ത​മാ​യ കാ​റ്റി​ൽ കൊ​പ്പാ​റ​ക്ക​ട​വ് തെ​ക്ക് ഭാ​ഗ​ത്ത് മൂന്നു വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്.

ക​റു​ക​പ്പ​റ​മ്പ് ഉ​ദ​യ​കു​മാ​ർ, അ​രു​ൺ നി​വാ​സി​ൽ ഹ​രി​ദാ​സ്, കൊ​ച്ചു ക​റു​ക​പ്പ​റ​മ്പി​ൽ പു​ഷ്ക​ര​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മൂന്നു വീ​ടു​ക​ളി​ലും കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ലനാ​രി​ഴ​യ്ക്കാ​ണ് ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷ​പെ​ട്ട​ത്. കി​ട​പ്പു മു​റി​ക​ളും അ​ടു​ക്ക​ള​യും ഉ​ൾ​പ്പെ​ടെ ത​ക​ർ​ന്നു.

പു​ഷ്ക​ര​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്ന കൂ​റ്റ​ൻ പു​ളി​മ​രം കാ​റ്റി​ൽ ക​ട​പു​ഴ​കി. വ​ള​ഞ്ഞവ​ഴി പ​ടി​ഞ്ഞാ​റ് വെ​ളി​മ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​മൂ​ലം വീ​ട്ടു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.