സ്ത്രീ​ക​ള്‍​ക്ക് അ​വ​കാ​ശ​ അ​വ​ബോ​ധം ഉണ്ടാകണം: അ​ഡ്വ. ​പി. സ​തീ​ദേ​വി
Sunday, October 6, 2024 5:30 AM IST
കൊ​ല്ലം: സ്ത്രീ​ക​ള്‍​ക്ക് സ​മൂ​ഹ​ത്തി​ല്‍ നേ​രി​ടേ​ണ്ടി വ​രാ​വു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​കു​റി​ച്ചും നി​യ​മ​പ​ര​മാ​യി ല​ഭി​ക്കു​ന്ന പ​രി​ര​ക്ഷ​യെ​കു​റി​ച്ചും കൃ​ത്യ​ത​യു​ള്ള അ​വ​ബോ​ധം ഉ​ണ്ടാ​വേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. പി. ​സ​തീ​ദേ​വി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍​ക്കെ​തി​രേ നി​ല​വി​ല്‍ വ​ന്ന പോ​ഷ് ആ​ക്ട് 2013 സ്ത്രീ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ​രി​ര​ക്ഷ​യെ കു​റി​ച്ച് വ്യാ​പ​ക​മാ​യ ച​ര്‍​ച്ച​ക​ള്‍ വേ​ണം.

10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സു​ക​ളി​ല്‍ ഈ ​നി​യ​മ​പ്ര​കാ​രം നി​ര്‍​ബ​ന്ധ​മാ​യും ആ​ഭ്യ​ന്ത​ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്ക​ണം. സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ലെ അ​ജ്ഞ​ത കാ​ര​ണം സ്ത്രീ​ക​ള്‍ ചൂ​ഷ​ണ​ങ്ങ​ള്‍​ക്ക് ഇ​ര​ക​ളാ​കു​ന്ന പ​രാ​തി​ക​ളും ക​മ്മീ​ഷ​ന്‍ മു​ന്‍​പാ​കെ ല​ഭി​ക്കു​ന്നു​ണ്ട്.

ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത നേ​ടു​ന്ന​തോ​ടൊ​പ്പം പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​കു​റി​ച്ച് അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ ക​മ്മി​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഇ​ന്ദി​ര ര​വീ​ന്ദ്ര​ന്‍, ഡ​യ​റ​ക്ട​ര്‍ ഷാ​ജി സു​ഗു​ണ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​കു​മാ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.