വ്യാ​പാ​രികൾ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ അ​നു​ക​ര​ണീ​യ മാ​തൃ​ക: മ​ന്ത്രി
Friday, October 4, 2024 5:40 AM IST
കൊ​ല്ലം: സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ ആ​വ​ശ്യ​ങ്ങ​ളി​ൽ മ​റ്റാ​രേ​ക്കാ​ളും ഏ​റ്റ​വും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി വ്യാ​പാ​രി സ​മൂ​ഹം മാ​റു​ന്ന​ത് മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്ക് അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

സ്നേ​ഹ​സ്പ​ർ​ശം വ്യാ​പാ​രി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ എ​ട്ടാം ഘ​ട്ട കു​ടും​ബ സ​ഹാ​യ വി​ത​ര​ണ​സ​മ്മേ​ള​നം നെ​ടു​മ​ൺ​കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​യ​നാ​ട് ദു​ര​ന്ത​ത്തി​ലും, കോ​വി​ഡ്, പ്ര​ള​യ കാ​ല​ത്തും മ​റ്റും ഈ ​കാ​രു​ണ്യ സാ​ന്നി​ധ്യം നാം ​ക​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ര​ിച്ച അ​ഞ്ച് വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​ത​മു​ള്ള കു​ടും​ബ സ​ഹാ​യ വി​ത​ര​ണം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി ജോ​ജോ കെ .​ഏ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. ക​ബീ​ർ, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​അ​ഭി​ലാ​ഷ്, ക​രീ​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​സ്. സു​വി​ധ,

ജി​ല്ലാ വൈ​സ്. പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എം. ഇ​സ്മാ​യി​ൽ, ആ​ർ. വി​ജ​യ​ൻ പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി ന​വാ​സ് പു​ത്ത​ൻ​വീ​ട്, ഡി. ​മാ​മ​ച്ച​ൻ, എ​സ്. സാ​ദി​ഖ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്ധു ഓ​മ​ന​ക്കു​ട്ട​ൻ, ടി.​എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ പി​ള്ള, ആ​ർ. സു​നി​ത​കു​മാ​രി, ജി. ​തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.