വാ​ഹ​നാ​പ​ക​ടത്തിൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, October 4, 2024 12:03 AM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കോ​ട്ടാ​ത്ത​ല ക​ല്ലു​ലു​വി​ള​താ​ഴ​തി​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന പ​ടി​ഞ്ഞാ​റെ ക​ല്ല​ട മൂ​ല​ശേ​രി പൊ​ന്ന​മ്മ​യു​ടെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (57) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​ർ​ദി​ശ​യി​ൽ കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​നി​ൽ​കു​മാ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്നും അ​ടു​ത്തി​ടെ​യാ​ണ് വി​ര​മി​ച്ച​ത്. ഭാ​ര്യ ഹ​രി​ത. സ്വ​കാ​ര്യ ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. കോ​ട്ടാ​ത്ത​ല ത​ണ്ണീ​ർ പ​ന്ത​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വി​ടെ ഇ​ത് മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.