ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും: ക​ല്ല​ട ര​മേ​ശ്
Friday, October 4, 2024 5:43 AM IST
കൊ​ല്ലം: ഉ​ന്ന​മ​ന​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കി ക​ർ​ഷ​ക​രെ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പൃ​ഥ്വി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്.

പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ സ​ര​സ്വ​തി ഹാ​ളി​ൽ ന​ട​ന്ന ഫാ​ർ​മ​ർ പൃ​ഥ്വി പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ ര​ണ്ടാ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​നാ​യി സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സു​രേ​ഷ് കു​മാ​ർ, ഹ​രി​കു​മാ​ർ, ഹ​രി​ഹ​ര​ൻ, നി​ർ​മ​ൽ കെ. ​മോ​ഹ​ൻ, ക​ണ്ണ​ങ്കോ​ട് സു​ധാ​ക​ര​ൻ, ഓ​ഹ​രി ഉ​ട​മ​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.