മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി : ലഹ​രി മോ​ച​ന പ്രാ​ർ​ഥ​നാ ദി​നമായി ആചരിച്ചു
Saturday, October 5, 2024 6:12 AM IST
കൊ​ല്ലം: മ​ദ്യ മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രേ സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഉ​ണ​ർ​ത്താ​നാ​യി കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നം ല​ഹ​രി വി​മോ​ച​ന പ്രാ​ർ​ഥ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. ദി​നാ​ച​ര​ണം മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മി​ൽ​ട്ട​ണ്‍ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യം നി​രോ​ധി​ക്ക​ണ​മെ​ന്ന ഗാ​ന്ധി​യ​ൻ ആ​ശ​യ​ത്തെ നി​രാ​ക​രി​ക്കു​ന്ന ന​യ​സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ദ്യ​ത്തെ വാ​ണി​ജ്യ​വ​ൽ​ക്ക​രി​ക്കു​ക​യും മാ​ന്യ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം കാ​പ​ട്യ​വും ജ​ന​ദ്രോ​ഹ​വു​മാ​ണ്.

ഓ​രോ​വ​ർ​ഷ​വും ഗാ​ന്ധി ജ​യ​ന്തി​ദി​ന​ത്തി​ൽ 10 ശ​ത​മാ​നം ബ​വ്കോ ഔ​ട്ട് ല​റ്റു​ക​ൾ നി​റു​ത്ത​ലാ​ക്കു​മെ​ന്ന മു​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​വും പ്രാ​ദേ​ശി​ക മ​ദ്യ​നി​രോ​ധ​നാ​ധി​കാ​ര​വും പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ദ്യ​വി​ല്പ​ന​യി​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തും മ​യ​ക്ക്മ​രു​ന്ന് വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ സാ​ധി​ക്കാ​തി​രി​ക്കു​ന്ന​തും സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​ വി​ഭാ​വ​നം ചെ​യ്യു​ന്ന സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള​ള പു​തി​യ മ​ദ്യ​ന​യം ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.സ​മി​തി രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ.​ഡി​ക്രൂ​സ്, അ​ഡ്വ. ഇ.​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, എം. ​എ​ഫ്. ബ​ർ​ഗ്ലീ​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ബി. ​സെ​ബാ​സ്റ്റ്യ​ൻ, സ​ന്തോ​ഷ് സേ​വ്യ​ർ, ജ​സ്റ്റി​ൻ ജോ​സ​ഫ്, എം. ​മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.