മ​ൺ​റോതു​രു​ത്ത് തി​രു​വ​ന​ന്ത​പു​രം ബ​സ് പു​ന​രാ​രം​ഭി​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്
Sunday, October 6, 2024 5:30 AM IST
കൊ​ല്ലം: കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ തി​രു​വ​ന​ന്ത​പു​രം മ​ൺ​റോ തു​രു​ത്ത് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​ട ഫ്രാ​ൻ​സി​സ് ആ​വ​ശ്യ​പ്പെ​ട്ടു. കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​വി​ലെ 5.15 ന് ​പു​റ​പ്പെ​ടു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴി​ന് എ​ത്തും. മെ​ഡി​ക്ക​ൽ കോ​ളേ​ജ്, ശ്രീ​ചി​ത്ര, ആ​ർ​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ക്യൂ​വി​ൽ നി​ന്ന് ടോ​ക്ക​ൺ എ​ടു​ത്ത് ഡോ​ക്ട​റെ കാ​ണാ​ൻ ഈ ​ബ​സ് സൗ​ക​ര്യ​പ്ര​ദ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കി​ഴ​ക്കേ ക​ല്ല​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ഡി.​സി​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് പ​രി​ച്ചേ​രി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ണി സു​രേ​ഷ്, ഇ.​ടി. ബാ​ബു, എ​സ്. പ​സ്കാ​ൾ, സ​ജി കോ​ണ​വി​ള, സെ​ബാ​സ്റ്റ്യ​ൻ, വി​ജ​യ​ൻ, ക്ല​മ​ന്‍റ്, മേ​രി ദാ​സ​ൻ, മേ​രി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .