കൃ​ഷി​ഭൂ​മി വെ​ളു​പ്പി​ച്ച് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം
Monday, November 4, 2024 3:24 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ട്ടോ​ടി മ​ഞ്ഞ​ങ്ങാ​ന​ത്തെ കെ. ​കു​മാ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ മാ​ത്രം 150 ചു​വ​ടി​ലേ​റെ ക​പ്പ​യാ​ണ് കാ​ട്ടു​പ​ന്നി​കൂ​ട്ടം വ​ന്ന് ന​ശി​പ്പി​ച്ച​ത്. ക​മു​കി​ന്‍ തൈ​ക​ള്‍​ക്ക് ഇ​ട​വി​ള​യാ​യി ന​ട്ട ക​പ്പ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

ക​പ്പ ചു​വ​ടു​ക​ള്‍ ഒ​ന്നൊ​ഴി​യാ​തെ പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു. കൃ​ഷി​സ്ഥ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള പ്ലാ​ന്‍റേ​ഷ​ന്‍ ക​ശു​മാ​വ് തോ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് പ​ന്നി​ക​ള്‍ എ​ത്തു​ന്ന​ത്. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലെ രാ​ജേ​ഷി​ന്‍റെ ക​പ്പ​യും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്തെ പ്ലാ​ന്‍റേ​ഷ​ന്‍ തോ​ട്ട​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ ഏ​റെ​യും കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത്.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​പ​ന​ത്ത​ടി വ​യ​ലി​ല്‍ നാ​ലേ​ക്ക​റി​ല്‍ ന​ട​ത്തി​യ നെ​ല്‍​ക്കൃ​ഷി പൂ​ര്‍​ണ​മാ​യും കാ​ട്ടു​പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു. മ​ഠ​ത്തി​ല്‍ വി.​വി. കു​മാ​ര​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, ഗം​ഗാ​ധ​ര​ന്‍, ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രു​ടെ നെ​ല്‍​ക്കൃ​ഷി​യാ​ണ് പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ച​ത്.

മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മാ​ന​മാ​യി നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.

മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​വാ​ദം ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ന്നി​ക​ളെ ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് എ​ത്ര​യും പെ​ട്ടെ​ന്ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നോ​ട​കം നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ പ​രാ​തി പ​ഞ്ചാ​യ​ത്തി​ല്‍ ല​ഭി​ച്ചെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും നി​ല​വി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സ് ഉ​ള്ള​വ​രു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും യോ​ഗം എ​ത്ര​യും പെ​ട്ടെ​ന്ന് വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്നും വ​നം വ​കു​പ്പി​ല്‍ നി​ന്നും പ​ന്നി​യെ വെ​ടി​വെ​ക്കാ​നു​ള്ള സ​മ്മ​ത​പ​ത്രം ല​ഭി​ച്ച​വ​ര്‍ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ പ​ന്നി​യെ വെ​ടി​വെ​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കു​മെ​ന്നും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു.