ഒടയംചാൽ: കോടോം-ബേളൂര്‍ പഞ്ചായത്ത് ഡിജി കേരളം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എൻ.എസ്. ജയശ്രീ അധ്യക്ഷത വഹിച്ചു. ഡിജി കേരളം പഞ്ചായത്ത് ആർപി സുധാകരന് പദ്ധതിയുടെ പ്രവര്‍ത്തന വിശകലനം നടത്തി.
പഞ്ചായത്ത് അസി. സെക്രട്ടറി കുഞ്ഞിക്കണ്ണന് വരയില്‍, ക്ഷേമകാര്യ ചെയര്മാന് പി. ഗോപാലകൃഷ്ണന്, പഞ്ചായത്ത് ആർപി രാമചന്ദ്രന്, ബ്ലോക്ക് പിഒ ഗംഗാധരന്, ആര്‍ജിഎസ്എ കോ-ഓര്‍ഡിനേറ്റര്‍ അശ്വതി, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ പി.എല്‍. ഉഷ, എന്‍എസ്എസ് വോളന്റിയര്‍ ദര്‍ശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയ്സണ്‍ സ്വാഗതവും പ്രേരക് ലതിക യാദവ് നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂർ: സമ്പൂർണ ഡിജിറ്റൽ ഗ്രാമമായി തൃക്കരിപ്പൂർ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഡിജിറ്റൽ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷ എം. സൗദ, പഞ്ചായത്ത് അംഗങ്ങളായ ഇ. ശശിധരൻ, എം. രജീഷ് ബാബു, ഫായിസ് ബിരിച്ചേരി, കെ.വി. കാർത്യായനി, വി.പി. സുനീറ, എ.കെ. സുജ, പഞ്ചായത്ത് സെക്രട്ടറി ആർ. ബിജുകുമാർ, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ എം. മാലതി, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ കെ. രാധിക, ആശ ജി. നായർ, സാക്ഷരതാ പ്രേരക് ചിത്ര ആലക്കാട്ട്, പദ്ധതി അസിസ്റ്റന്റ് ഷബിൻ ചന്തേര എന്നിവർ പ്രസംഗിച്ചു.