തെ​രു​വു നാ​യ്ക്ക​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് തു​ട​ങ്ങി
Thursday, October 31, 2024 7:47 AM IST
തൃ​ക്ക​രി​പ്പൂ​ർ: തെ​രു​വ് നാ​യ്ക്ക​ളെ വ​ല​യി​ലാ​ക്കാ​ൻ തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ല​പ്പു​റ​ത്തു നി​ന്ന് ടീ​മെ​ത്തി. തെ​രു​വു നാ​യ്ക്ക​ൾ മാ​ര​ക​മാ​യ പേ​വി​ഷ​ബാ​ധ വ്യാ​പി​പ്പി​ക്കു​ന്ന​തി​ലു​ള്ള പ​ങ്ക് ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ കു​ത്തി​വ​യ്പിന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ചം​ഗ സം​ഘം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേതൃത്ത്വത്തി​ൽ മ​ല​പ്പു​റ​ത്തു നി​ന്നെ​ത്തി​യ​ത്.

പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ൾ​ക്ക് തൃ​ക്ക​രി​പ്പൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ. ശ്രീ​വി​ദ്യ ന​മ്പ്യാ​ർ, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​അ​നീ​ഷ്, ആ​ർ. രാ​ഗി, ബി. ​ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ ​വി​ഷ​ബാ​ധ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി വ​രു​ന്നു​ണ്ട്.

തി​രി​ച്ച​റി​യാ​ൻ പ്ര​ത്യേ​ക നി​റം സ്പ്രേ ​ചെ​യ്ത് അ​വി​ടെ ത​ന്നെ വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഒ​രു തെ​രു​വു നാ​യ​യെ പി​ടി​കൂ​ടു​ന്ന​തി​ന് 300 രൂ​പ​യാ​ണ് ടീ​മി​ന് ന​ൽ​കു​ക. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് ഈ ​പ​ദ്ധ​തി​ക്കാ​യി ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി വ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ നി​ർ​വ​ഹി​ച്ചു.