കാ​സ​ര്‍​ഗോ​ഡ് കു​ള്ള​ന്‍ പ​ശു​ക്ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, November 1, 2024 7:34 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് കു​ള്ള​ന്‍ പ​ശു​ക്ക​ളെ ഇ​ന്ത്യ​യി​ലെ ഒ​രു ത​ന​തു ബ്രീ​ഡാ​യി അം​ഗീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഉ​യ​ര്‍​ന്ന രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി​കൊ​ണ്ടും ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വും ബു​ദ്ധി​ശ​ക്തി​യി​ല്‍ മു​ന്‍ പ​ന്തി​യി​ലു​ള്ള​തും ഗു​ണ​മേ​ന്മ​യു​ള്ള പാ​ല്‍ ല​ഭി​ക്കു​ന്ന​തു​മാ​യ കാ​സ​ര്‍​കോ​ടി​ന്‍റെ സ്വ​ന്തം ഇ​ന​മാ​യ നാ​ട​ന്‍ പ​ശു​ക്ക​ളെ ഒ​രു ത​ന​ത് ജ​നു​സാ​യി അം​ഗീ​ക​രി​ക്ക​ണം എ​ന്ന ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​ത്തി​നാ​ണ് ഇ​പ്പോ​ള്‍ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​ത​ന്ത്ര​മാ​യി അ​ഴി​ച്ചു​വി​ട്ടാ​ലും ഉ​ട​മ​സ്ഥ​ന്‍റെ വീ​ട്ടി​ലേ​ക്ക് കൃ​ത്യ​മാ​യി തി​രി​ച്ചു വ​രു​ന്ന ഈ ​ഇ​നം പ​ശു​ക്ക​ള്‍ ഒ​രു കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ലെ സ്ഥി​ര കാ​ഴ്ച​യി​രു​ന്നു. പാ​ലി​നെ​ക്കാ​ള്‍ ഉ​പ​രി വ​ള​ത്തി​നാ​യാ​യി​രു​ന്നു മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ഇ​വ​യെ കൂ​ടു​ത​ലാ​യും വ​ള​ര്‍​ത്തി​യി​രു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ കൃ​ഷി സ്ഥ​ല​ത്തി​ന്‍റെ വ്യാ​പ്തി അ​നു​സ​രി​ച്ചും വ​ള​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത നോ​ക്കി​യും ആ​യി​രു​ന്നു കാ​ലി​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ജി​ല്ല​യു​ടെ ത​ന​ത് ഇ​ന​മാ​യ ഇ​വ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ ബേ​ള​യി​ല്‍ 2015ല്‍ ​ആ​രം​ഭി​ച്ച ഫാ​മി​ന്‍റെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളി​ല്‍ ഒ​ന്ന് ഇ​വ​യു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് ത​ന്നെ ആ​യി​രു​ന്നു. കേ​ര​ള ക​ന്നു​കാ​ലി വി​ക​സ​ന ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്, ഇ​വ​യു​ടെ സ​ര്‍​വേ​യും, വി​വ​ര ശേ​ഖ​ര​ണ​വും ന​ട​ത്തു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ്/​മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​വ​യെ കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത് അ​തു കൊ​ണ്ട് ഈ ​പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി 15 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ര​ണ്ടു വീ​തം പ​ശു സ​ഖി​മാ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

കാ​സ​ര്‍​ഗോ​ഡ് കു​ള്ള​ന്‍ പ​ശു​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന ക​ര്‍​ഷ​ക വീ​ടു​ക​ളി​ല്‍ നി​ന്നും ഇ​വ​ര്‍ നേ​രി​ട്ടു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും പ​ശു സ​ഖി​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും ബേ​ള ക​ന്നു​കാ​ലി ഫാ​മി​ല്‍ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ.​പി.​കെ. മ​നോ​ജ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ബേ​ള ക​ന്നു​കാ​ലി ഫാം ​അ​സി.​ഡ​യ​റ​ക്ട​ര്‍ ഡോ.​ഇ. ച​ന്ദ്ര​ബാ​ബു, ഡോ. ​ശ്രീ​ല എ​ല്‍, കേ​ര​ള ക​ന്നു​കാ​ലി വി​ക​സ​ന ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​കി​ര​ണ്‍ ദാ​സ്, ഡോ. ​ദീ​പ്തി പി​ള്ള, ഡോ. ​ഷാ​നി​ഫ്, സ​ഫ, ഭ​വ്യ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.