ഓ​ണ​പ്പൂവ് വി​ള​വെ​ടുത്തു
Sunday, September 8, 2024 7:32 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഓ​ണ​ത്തി​ന് ഒ​രുകൊ​ട്ടപ്പൂവ് പ​ദ്ധ​തി​യു​ടെ മു​നിസി​പ്പ​ൽത​ല വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ന്ന്യാ​ൽ ലി​സി​ഗി​രി​യി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന നി​ർ​വ​ഹി​ച്ചു. ഓ​ണം വി​പ​ണി ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പൂക്കൃ​ഷി ന​ട​ത്തി​യ​ത്. വി​വി​ധ നി​റ​ത്തി​ലു​ള്ള ചെ​ണ്ടു​മ​ല്ലി​യും വാ​ടാ​മു​ല്ല​യും വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​ട്ടു​ണ്ട്.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​സ​ഫി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മാ​രാ​യ വി.​പി. ന​സീ​മ, ത്രേ​സ്യാ​മ്മ ​മാ​ത്യു, സെ​ക്ര​ട്ട​റി ടി.വി. നാ​രാ​യ​ണ​ൻ, കൃ​ഷി​ ഓ​ഫീ​സ​ർ അ​നു​ഭാ​ഗ്യ, ലി​സി​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി ജോ​സ​ഫ് നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.