ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​ദ്യ അ​ഡ​ൾട്ട് വാ​ക്‌​സി​നേ​ഷ​ന്‍ ക്ലി​നി​ക്ക് ആ​സ്റ്റ​ര്‍ മിം​സി​ല്‍
Friday, September 6, 2024 1:46 AM IST
ക​ണ്ണൂ​ര്‍: പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ വാ​ക്‌​സി​നേ​ഷ​ന്‍ സം​വി​ധാ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി സ​ജ്ജീ​ക​രി​ച്ച ഉ​ത്ത​ര മ​ല​ബാ​റി​ലെ ആ​ദ്യ അ​ഡ​ള്‍​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ ക്ലി​നി​ക്ക് ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ല്‍​സ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ കേ​ര​ള ക്ല​സ്റ്റ​ർ ഡോ. ​കെ.​എം. സൂ​ര​ജ് സ്വ​യം വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ വാ​ക്‌​സി​ന്‍, ഹെ​പ്പി​റ്റൈ​റ്റി​സ് ബി ​വാ​ക്‌​സി​ന്‍, ടെ​റ്റ​ന​സ്, ഡി​ഫ്തീ​രി​യ വാ​ക്‌​സി​നു​ക​ള്‍, ന്യൂ​മോ​കോ​ക്ക​ല്‍ വാ​ക്‌​സി​ന്‍, എ​ച്ച്പി​വി വാ​ക്‌​സി​ന്‍, ഷിം​ഗി​ള്‍​സ് വാ​ക്‌​സി​ന്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ക്‌​സി​നു​ക​ളു​ടെ​യും ല​ഭ്യ​ത ക്ലി​നി​ക്കി​ല്‍ ഉ​റ​പ്പു​വ​രു​ത്തും. സാ​മൂ​ഹി​ക ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ല്‍ വ​ലി​യ പു​രോ​ഗ​തി സൃ​ഷ്ടി​ക്കാ​ന്‍ ഈ ​ക്ലി​നി​ക്കി​ന് സാ​ധി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് ഡോ. ​സൂ​ര​ജ് പ​റ​ഞ്ഞു. ഡോ. ​മു​ര​ളി ഗോ​പാ​ല്‍, ഡോ. ​ഹ​നീ​ഫ് എ​ന്നി​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഉ​ദ​ഘാ​ട​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. മു​തി​ർ​ന്ന​വ​രി​ലെ വാ​ക്‌​സി​നേ​ഷ​നെ​ക്കു​റി​ച്ചു​ള്ള ശി​ല്പ​ശാ​ല​യ്ക്ക് ഡോ. ​പി.​പി. സ​ബ്ന നേ​തൃ​ത്വം ന​ൽ​കി.