ഇ​ട​മ​ന ക​വ​ല​യി​ൽ സി​ഗ്ന​ലു​ക​ളി​ല്ല; അ​പ​ക​ടം പ​തി​വാ​കു​ന്നു
Saturday, September 7, 2024 1:37 AM IST
ചെ​മ്പേ​രി: പ​യ്യാ​വൂ​ർ-​ആ​ല​ക്കോ​ട് റൂ​ട്ടി​ൽ ചെ​മ്പേ​രി ഇ​ട​മ​ന ക​വ​ല​യി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം ഇ​ട​മ​ന ക​വ​ല​ക്കു മു​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി​യും കാ​റും അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു ചെ​റു​പു​ഴ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന മി​നി ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

കു​ടി​യാ​ന്മ​ല, ഏ​ഴ​ര​ക്കു​ണ്ട്, പൊ​ട്ടം​പ്ലാ​വ് ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ​ഏ​രു​വേ​ശി, ചു​ണ്ട​പ്പ​റ​മ്പ്, ശ്രീ​ക​ണ്ഠ​പു​രം, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും കൂ​ടി​യാ​വു​മ്പോ​ൾ അ​പ​ക​ടം പ​തി​വാ​യി. ക​വ​ല​യി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളാ​ണ് വേ​ണ്ട​ത്.

കു​ടി​യാ​ന്മല ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. അ​ടു​ത്തി​ടെ ഈ ​മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. മുന്പ് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സ്പീ​ഡ് നി​യ​ന്ത്രി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ ചെ​ല​വി​ൽ സു​ര​ക്ഷാ​ ക​ണ്ണാ​ടി സ്ഥാ​പി​ച്ചി​രു​ന്നു. റോ​ഡ് ന​വീ​ക​രി​ച്ച​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ടി​യ വേ​ഗ​ത്തി​ൽ ആ​ണ് പോ​കു​ന്ന​ത്. വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​നു മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് ഇ​ല്ല. ഇ​ട​മ​ന​ക​വ​ല​യി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ ആ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.