മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Sunday, September 8, 2024 7:32 AM IST
ചെ​മ്പേ​രി: വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രു​ന്ന വൈ​എം​സി​എ കു​ടും​ബാം​ഗ​ങ്ങ​ളാ​യ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ദീ​ർ​ഘ​കാ​ലം ചെ​മ്പേ​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നും തു​ട​ർ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​നും നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ജോ​ർ​ജ് മാ​ത്യു പ​ന്നി​ക്കോ​ട്ട്, റി​ട്ട.​ അ​ധ്യാ​പ​ക​രാ​യ ജോ​സ് ചാ​ലി​ൽ, തെ​യ്യാ​മ്മ അ​യ്യ​ങ്കാ​നാ​ൽ, അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ ക​ള​പ്പു​ര​യ്ക്ക​ൽ വ​ർ​ഗീ​സ്, ഏ​ലീ​സ എ​ന്നി​വ​രെ​യാ​ണ് അ​വ​രു​ടെ വ​സ​തി​ക​ളി​ലെ​ത്തി വൈ​എം​സി​എ പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ച്ച​ത്.

വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​മി ചാ​ലി​ൽ, റീ​ജ​ണ​ൽ ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് മേ​മ​ടം, വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി​യ​മ്മ ജോ​സ​ഫ്, ഡൊ​മി​നി​ക് നാ​ഗ​ത്തി​ങ്ക​ൽ, ബി​ജു ത​യ്യി​ൽ, സ​ജി​ത്ത് കൊ​ച്ചു​പ​റ​മ്പി​ൽ, അ​ജി തോ​മ​സ് കൊ​ട്ടാ​ര​ത്തി​ൽ, ട്വി​ങ്കി​ൾ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ സ​ന്ദീ​പ് അ​ല​ക്സ് ക​ടു​ക്കു​ന്നേ​ൽ, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി മാ​യ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.