പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, September 7, 2024 10:48 PM IST
ച​ക്ക​ര​ക്ക​ൽ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ന്യൂ ​മ​മ്പ​റം പ​വ​ർ​ലൂം​മൊ​ട്ട ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ അ​ബ്ദു​ൾ​ഹ​മീ​ദ്-​റാ​ബി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ റ​ദീ​ഫ് (45) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി ക്ഷീ​ണം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സേ​ര​യി​ൽ ഇ​രി​ക്ക​വേ​യാ​ണു കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ച​ക്ക​ര​ക്ക​ൽ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: സ​ജി​ന.