മാ​ർ വ​ള്ളോ​പ്പി​ള്ളി മ്യൂ​സി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം: എ​എ​പി
Sunday, September 8, 2024 7:32 AM IST
പ​യ്യാ​വൂ​ർ: ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കു​ടി​യേ​റ്റ ജ​ന​ത​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി സ്മാ​ര​ക കു​ടി​യേ​റ്റ മ്യൂ​സി​യം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ർ​ട്ടി കി​സാ​ൻ വിം​ഗ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ര്യ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഓ​ഫീ​സ് കെ​ട്ടി​ടം പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. നി​ല​വി​ൽ പ​രി​സ​ര​മാ​കെ കാ​ടു​മൂ​ടി​യ സ്ഥി​തി​യി​ലും കെ​ട്ടി​ടം തെ​രു​വ് നാ​യ്ക്ക​ളു​ടെ സ​ങ്കേ​ത​വു​മാ​യി മാ​റി​യി​രി​ക്കു​ന്നു. പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി മ്യു​സി​യം ഉ​ട​ൻ ത​ന്നെ തു​റ​ക്കാ​ൻ പു​രാ​വ​സ്തു​വ​കു​പ്പി​ന് താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ ഭൂ​മി തി​രി​കെ കൊ​ടു​ക്ക​ണ​മെ​ന്നും തോ​മ​സ് കു​ര്യ​ൻ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ടേ​ക്ക് എ ​ബ്രേ​ക്ക് ശൗ​ചാ​ല​യം തു​റ​ക്കു​ക, ശ്രീ​ക​ണ്ഠ​പു​ര​ത്ത് നി​ന്ന് ചെ​മ്പ​ന്തൊ​ട്ടി​യി​ലേ​ക്കു​ള്ള ബ​സു​ക​ൾ അ​വ​സാ​ന ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും താ​ലൂ​ക്ക് സ​ഭ​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലു​ണ്ട്.