വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി സ്വ​രൂ​പി​ച്ച സ​ഹാ​യ​ധ​നം കൈ​മാ​റി
Friday, September 6, 2024 1:46 AM IST
ആ​ല​ക്കോ​ട്: ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​ക​ളി​ലെ യൂ​ണി​റ്റു​ക​ളും സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളും വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത ര്‍​ക്കാ​യി സ്വ​രൂ​പി​ച്ച സ​ഹാ​യ​ധ​നം കൈ​മാ​റി. അ​ര​ങ്ങം ശ്രേ​യ​സ് സ​ബ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ശ്രേ​യ​സ് കാ​സ​ർ​ഗോ​ഡ് മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. സാ​മു​വ​ല്‍ പു​തു​പ്പാ​ടി തു​ക ഏ​റ്റു​വാ​ങ്ങി. സോ​ണ​ല്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണ്‍ ക​യ​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജ​ന്‍ വ​ര്‍​ഗീ​സ് , ഷാ​ജി മാ​ത്യു, വി.​വി. ന​ളി​നാ​ക്ഷ​ന്‍, റി​ന്‍റോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.