വീ​ട്ടു​ജോ​ലി​ക്കെ​ത്തി മോ​ഷ​ണം: സ​ഹോ​ദ​രി​മാ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, September 7, 2024 1:37 AM IST
കു​മ്പ​ള: ജോ​ലി​ക്കു​പോ​യ വീ​ടു​ക​ളി​ല്‍​നി​ന്നു സ്വ​ര്‍​ണ​വും ഐ​ഫോ​ണു​മ​ട​ക്കം ല​ക്ഷ​ങ്ങ​ളു​ടെ ക​വ​ര്‍​ച്ച ന​ട​ത്തി​യ സ​ഹോ​ദ​രി​മാ​ര്‍ അ​റ​സ്റ്റി​ല്‍. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളും മ​ഞ്ചേ​ശ്വ​രം ക​യ്യാ​റി​ല്‍ താ​മ​സ​ക്കാ​രു​മാ​യ ജാ​ന്‍​സി ഫി​ലി​പ്പ് (26), ബ്ലെ​സി ഫി​ലി​പ്പ് (23) എ​ന്നി​വ​രെ​യാ​ണ് കു​മ്പ​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ടു​ക​ളി​ലെ​ത്തി ക്ലീ​നിം​ഗ് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ഒ​രു​മാ​സം മു​മ്പാ​ണ് ഇ​രു​വ​രും കു​ബ​നൂ​രി​ലെ സൈ​നു​ദ്ദീ​ന്‍റെ വീ​ട്ടി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്. അ​ന്നാ​ണ് സൈ​നു​ദ്ദീ​ന്‍റെ ഐ​ഫോ​ണ്‍ മോ​ഷ​ണം പോ​യ​ത്. എ​വി​ടെ​യെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്ന് ക​രു​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​രു​ന്നി​ല്ല.

ഓ​ഗ​സ്റ്റ് 24, 25 തീ​യ​തി​ക​ളി​ല്‍ ഇ​രു​വ​രും വീ​ണ്ടും ഇ​വി​ടെ ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. ഇ​രു​വ​രും ജോ​ലി ക​ഴി​ഞ്ഞു​പോ​യ​തി​നു പി​ന്നാ​ലെ, കി​ട​പ്പു​മു​റി​യി​ലെ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നേ​മു​ക്കാ​ല്‍ പ​വ​ന്‍ സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍ ഫോ​ണും സ്മാ​ര്‍​ട്ട് വാ​ച്ചും മോ​ഷ​ണം പോ​യ​താ​യി വീ​ട്ടു​കാ​ര്‍​ക്ക് മ​ന​സി​ലാ​യി. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ സം​ശ​യം ബ​ല​പ്പെ​ട്ട​ത്. മോ​ഷ​ണം സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്കി. പി​ന്നീ​ട് ഇ​വ​രെ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ത​ങ്ങ​ളാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് ഇ​രു​വ​രും സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ​ണം പോ​യ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു. കോ​ട​തി​ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.