ടൂ​റി​സം വി​ക​സ​നം : പാ​ല​ക്ക​യം​ത​ട്ടി​ൽ യോ​ഗം ചേ​ർ​ന്നു
Monday, July 29, 2024 2:15 AM IST
ന​ടു​വി​ൽ: ഇ​രി​ക്കൂ​ർ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്ക​യം​ത​ട്ടി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. പാ​ല​ക്ക​യം​ത​ട്ട്-​പൈ​ത​ൽ​മ​ല-​കാ​ഞ്ഞി​ര​ക്കൊ​ല്ലി-​കാ​പ്പി​മ​ല എ​ന്നീ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച് ഒ​രു ടൂ​റി​സം സ​ർ​ക്യൂ​ട്ട് രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും സെ​ന്‍റ​റു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്നും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.

മേ​ഖ​ല​യി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ സാ​യി കൃ​ഷ്ണ, ഡി​എ​ഫ്ഒ ജോ​സ് മാ​ത്യു, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, ന​ടു​വി​ൽ, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എ​ച്ച്. സീ​ന​ത്ത്, മ​ധു തൊ​ട്ടി​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ഷി ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്തം​ഗം റെ​ജി, ബ​ഷീ​റ, ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.