ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ം ആ​ലേ​ഖിന്‍റെ മി​നി​യേ​ച്ച​ർ വാ​ഹ​ന​ങ്ങ​ൾ
Monday, July 29, 2024 2:15 AM IST
സ്വന്തം ലേഖകൻ

മ​ട്ട​ന്നൂ​ർ: ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന മി​നി​യേ​ച്ച​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​സ്മ​യി​പ്പി​ക്കു​ക​യാ​ണ് പെ​രു​വ​യ​ൽ​ക്ക​രി​യി​ലെ കൃ​ഷ്ണ​കൃ​പ​യി​ൽ കെ. ​ആ​ലേ​ഖ് കൃ​ഷ്ണ. ചെ​റു​പ്പം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് വാ​ഹ​ന​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം.​ പു​തി​യ പു​തി​യ വാ​ഹ​ന​ങ്ങ​ൾ കാ​ണു​മ്പോ​ൾ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ​യാ​ണെ​ന്നും അ​ത് എ​ങ്ങ​നെ ഓ​ടി​ക്കു​മെ​ന്നു​മെ​ല്ലാം വ​ള​രെ സൂ​ക്ഷ്മ​മാ​യി ത​ന്നെ നി​രീ​ക്ഷി​ക്കു​മാ​യി​രു​ന്നു ആ​ലേഖ്. അ​ങ്ങ​നെ മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി മി​നി​യേ​ച്ച​ർ നി​ർ​മി​ച്ച​ത്.

ഹാ​ർ​ഡ്‌​വേ​ർ സാധനങ്ങൾ ​ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ദ്യ​ത്തെ മി​നി​യേ​ച്ച​ർ നി​ർ​മാ​ണം. പി​ക്ക​പ്പ് ജീ​പ്പ് നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​മാ​യ​തോ​ടെ വീ​ണ്ടും ഓ​രോ വാ​ഹ​ന​ങ്ങ​ളും നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. മ​ഹീ​ന്ദ്ര പി​ക്ക​പ്പ്, മ​ഹീ​ന്ദ്ര ടി​പ്പ​ർ, ല​യ്‌​ലാ​ൻ​ഡ് ദോ​സ്ത്, സെ​ഡോ​ൺ ടൂ​റി​സ്റ്റ് ബ​സ്, മ​ഹീ​ന്ദ്ര ജീ​പ്പ് എ​ന്നി​വ​യാ​ണ് നി​ർ​മി​ച്ച​ത്. അ​വ​സാ​ന​മാ​യാ​ണ് ജീ​പ്പ് നി​ർ​മി​ച്ച​ത്. റി​മോ​ർ​ട്ട് ക​ൺ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ജീ​പ്പ് നി​ർ​മി​ച്ചെ​ടു​ത്ത​ത്. ഇ​തി​നു പു​റ​മെ ച​ന്ദ്ര​യാ​നും നി​ർ​മി​ച്ചു.

പ​ഠ​ന​ത്തി​ന് ശേ​ഷം അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​ണ് മി​നി​യേ​ച്ച​ർ നി​ർ​മാ​ണ​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തു​ന്ന​ത്. ടൂ​റി​സ്റ്റ് ബ​സി​ലും ജീ​പ്പി​ലും ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും വ​ര​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ര​ച​നാ അ​ധ്യാ​പ​ക​ൻ ജോ​യ്‌യുടെ കീ​ഴി​ലാ​ണ് ചി​ത്ര​ര​ച​ന പ​ഠി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യും കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് വ​ര​ച്ചി​രു​ന്ന​ത്. അ​പ്സ​ര ബേ​ക്ക​റി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ മോ​ഡ​ലി​ൽ വാ​ഹ​നം നി​ർ​മി​ച്ച​ത് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ടി​യി​രു​ന്നു.

ര​ക്ഷി​താ​ക്ക​ളു​ടെ എ​ല്ലാ പി​ന്തു​ണ​യും മി​നി​യേ​ച്ച​ർ നി​ർ​മാണത്തിന് ആ​ലേ​ഖ് കൃ​ഷ്ണ പ​റ​ഞ്ഞു. പ​ഠ​ന​ത്തി​നൊ​പ്പം ഇ​നി​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം തു​ട​രാ​നാ​ണ് ഈ ​ക​ലാ​കാ​ര​ന്‍റെ തീ​രു​മാ​നം. പ​ഴ​ശി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് വി​ര​മി​ച്ച കെ. ​ബാ​ല​കൃ​ഷ്ണ​ന്‍റെ​യും മ​ട്ട​ന്നൂ​ർ യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജി​ലെ അ​ധ്യാ​പി​ക ഉ​ഷ​യു​ടെ​യും മ​ക​നാ​ണ് ആ​ലേ​ഖ് കൃ​ഷ്ണ. ഇ​രി​ട്ടി എം​ജി കോ​ള​ജി​ലെ ബി​എ​സ്‌സി ​ഫി​സി​ക്സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്.